കാര്‍ഡ് ബാങ്കുകള്‍ക്കെതിരെ ആര്‍ബിട്രേഷന്‍ സ്വീകരിക്കരുത്
സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്കിനോ പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകള്‍ക്കോ എതിരെ ആര്‍ബിട്രേഷന്‍കേസുകള്‍ ഫയലില്‍ സ്വീകരിക്കരുതെന്നു സഹകരണവകുപ്പുദ്യോഗസ്ഥര്‍ക്കു സഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ രജിസ്‌ട്രാര്‍മാര്‍, ജോയിന്റ് രജിസ്‌ട്രാര്‍മാര്‍, ഡെപ്യട്ടി രജിസ്‌ട്രാര്‍മാര്‍ എന്നിവര്‍ക്കാണു നിര്‍ദേശം. സംസ്ഥാന സഹകരണകാര്‍ഷികഗ്രാമവികസനബാങ്ക് നിയമത്തിലെ 19 (1) ഉപവകുപ്പിനു വിരുദ്ധമായതിനാലാണിത്. ഈ വകുപ്പനുസരിച്ച് പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകള്‍ക്ക് വായ്‌പ കുടിശ്ശികയായാല്‍ ഈടുവച്ച ഗഹാനിലും ഹൈപ്പോത്തിക്കേഷനിലും മോര്‍ട്ടുഗേജിലും കോടതിഇടപെടല്‍ കൂടാതെ എക്‌സിക്യൂഷന്‍ നടപടി എടുക്കാം. ഇങ്ങനെ നടപടി എടുത്തപ്പോള്‍ സഹകരണവകുപ്പിലെ പല ഓഫീസിലും ഇതേ കേസുകളില്‍ ആര്‍ബിട്രേഷന്‍ ഫയലില്‍ സ്വീകരിക്കുകയും എക്‌സിക്യൂഷന്‍ വൈകുകയും ചെയ്‌തു അതിനാലാണ് രജിസ്‌ട്രാറുടെ നിര്‍ദേശം.