സഹകരണ വികസന കോര്‍പറേഷനില്‍ ഡയറക്ടര്‍ ഒഴിവ്
ദേശീയ സഹകരണ വികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) എക്സിക്യൂട്ടീവ് ഡയറക്ടറുടെ (ഫിനാന്സ്്)ഒരൊഴിവുണ്ട്. പ്രായപരിധി 50 വയസ്സ്. കരാര്‍നിയമനമാണ്. മൂന്നുവര്‍ഷത്തേക്കാണു നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടിയേക്കാം. ശമ്പളം 131000-216000 രൂപ. യോഗ്യത: സി.എ./ഐ.സി.ഡബ്ലി.എ./ എംബിഎ (ഫിനാന്‍സ്). ബാങ്കിങ്ങിലോ ധനകാര്യമേഖലയിലോ ഉത്തരവാദപ്പെട്ടതസ്തികയില് ഫിനാന്‍സ് വിഭാഗത്തിലോ അക്കൗണ്ടസ് വിഭാഗത്തിലോ 20വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷിക്കേണ്ട അവസാനതിയതി ജൂലൈ 15. കൂടുതല്‍ വിവരം www.ncdc.in എന്ന വെബ്സൈറ്റില്‍ അറിയാം.