ദേശീയ സഹകരണ വികസനകോര്‍പറേഷന്റെ റീജിയണല്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയസഹകരണവികസനകോര്‍പറേഷന്‍ (എന്‍.സി.ഡി.സി) പ്രാഥമികസഹകരണസംഘങ്ങളില്‍നിന്നു മേഖലാഅവാര്‍ഡിന് അപേക്ഷക്ഷണിച്ചു. ഏറ്റവും മികച്ച പ്രാഥമികവായ്‌പാസഹകരണസംഘം, ആശുപത്രിസഹകരണമേഖലയിലെ ഏറ്റവുംമികച്ച സഹകരണസ്ഥാപനം, സഹകരണമന്ത്രാലയത്തിന്റെ സംരംഭങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും മികവു പ്രകടിപ്പിച്ച സഹകരണസംഘം, ഏറ്റവും മികച്ച വനിതാസഹകരണസംഘം, ഏറ്റവും മികച്ച കര്‍ഷകഉല്‍പാദനസ്ഥാപന(എഫ്‌പിഒ) സഹകരണസംഘം എന്നിവയിലാണ് അവാര്‍ഡുകള്‍. ഓരോ വിഭാഗത്തിലും ഒന്നാംസമ്മാനം 35000 രൂപയുടെ എക്‌സലന്‍സ് അവാര്‍ഡും രണ്ടാംസമ്മാനം 25000 രൂപയുടെ മെരിറ്റ് അവാര്‍ഡുമാണ്.ഏറ്റവും മികച്ച പ്രാഥമികവായ്‌പാസംഘത്തിനുള്ള അവാര്‍ഡിന് പ്രാഥമിക കാര്‍ഷികവയ്‌പാസഹകരണസംഘങ്ങള്‍, കാര്‍ഷികബാങ്കുകള്‍ തുടങ്ങി എല്ലാ കാര്‍ഷിക വായ്‌പാസഹകരണ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.ആശുപത്രിമേഖലയിലെ ഏറ്റവുംമികച്ച സംഘത്തിനുള്ള അവാര്‍ഡിന് എല്ലാ പ്രാഥമിക ആശുപത്രി സഹകരണസംഘങ്ങള്‍ക്കും അപേക്ഷിക്കാം.സഹകരണമന്ത്രാലയത്തിന്റെ സംരംഭങ്ങള്‍ നടപ്പാക്കുന്നതില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സംഘത്തിനുള്ള അവാര്‍ഡിന് എല്ലാ പ്രാഥമികസഹകരണസംഘങ്ങള്‍ക്കും അപേക്ഷിക്കാം.
ഏറ്റവും മികച്ച വനിതാസഹകരണസംഘങ്ങള്‍ക്കുള്ള അവാര്‍ഡിന് എല്ലാ പ്രാഥമികവനിതാസഹകരണസംഘങ്ങള്‍ക്കും അപേക്ഷിക്കാം.ഏറ്റവും മികച്ച എഫ്‌പിഒസഹകരണസംഘങ്ങള്‍ക്കുള്ള അവാര്‍ഡിന് എല്ലാ പ്രവര്‍ത്തനനിരതമായ എഫ്‌പിഒ സഹകരണസ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.ഓരോരണ്ടുവര്‍ഷംകൂടുമ്പോഴും നല്‍കുന്ന അവാര്‍ഡുകളാണിവ. ഒന്നിലേറെ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന സംഘങ്ങള്‍ ഓരോ വിഭാഗത്തിലും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
പോസിറ്റീവ് നെറ്റ്‌വര്‍ത്ത് ഉള്ളതും ഓഹരിമൂലധനത്തില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലാത്തതും തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷം അറ്റലാഭമുള്ളതുമായ സംഘങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. എഫ്‌പിഒസഹകരണസ്ഥാപനത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നസംഘങ്ങള്‍ക്കും മേല്‍പറഞ്ഞ യോഗ്യതകള്‍ ഉണ്ടായിരിക്കണം. എന്നാല്‍ അവയ്‌ക്ക് തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷം അറ്റലാഭമുണ്ടായിരിക്കണമെന്നില്ല. കഴിഞ്ഞസാമ്പത്തികവര്‍ഷം അറ്റനഷ്ടം ഇല്ലാതിരുന്നാലും മതി.തിരിച്ചടവുകളില്‍ വീഴ്‌ചവരുത്തിയ സംഘമായിരിക്കരുത് എന്നതാണ് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട രണ്ടാമത്തെ യോഗ്യത.
തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ബോര്‍ഡ് ഉണ്ടായിരിക്കണമെന്നതാണു മൂന്നാമത്തെ യോഗ്യത. എങ്കിലും അസാധാരണസാഹചര്യങ്ങളില്‍ ഇങ്ങനെ വേണമെന്നില്ല. ആ അസാധാരണസാഹചര്യം സഹകരണസംഘം രജിസ്‌ട്രാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.സാമൂഹിക-സാമ്പത്തികവികസനത്തിനു മുന്‍കൈയെടുത്തിട്ടുണ്ടായിരിക്കുകയും സ്‌ത്രീകളെയും ദുര്‍ബലവിഭാഗങ്ങളെയും സംഘത്തിന്റെ കുടക്കീഴിലേക്കു കൊണ്ടുവരികയും ചെയ്‌തിരിക്കണമെന്നതാണു നാലാമത്തെ യോഗ്യത.സ്റ്റാറ്റിയൂട്ടറി ആയതോ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ടുള്ളതോ ആയ ഏറ്റവും പുതിയ ഓഡിറ്റ് നടത്തിയിരിക്കണമെന്നതാണ് അഞ്ചാമത്തെ യോഗ്യത. എ അല്ലെങ്കില്‍ ബി ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ലഭിച്ചിരിക്കണം. ഇതില്‍നിന്ന് എഫ്‌പിഒ സഹകരണസംഘംവിഭാഗത്തില്‍ അപേക്ഷിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.2024-25 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തിയ താല്‍ക്കാലികക്കണക്കുകളും പരിഗണിക്കും.സംസ്ഥാനതലത്തിലുള്ള സെലക്ഷന്‍കമ്മറ്റിയാണ് അവാര്‍ഡിന് അര്‍ഹമായ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുക. എന്‍സിഡിസിയുടെ റീജണല്‍ ഡയറക്ടറായിരിക്കും സ്ഥാപനത്തിന്റെ കണ്‍വീനര്‍.
നിര്‍ദിഷ്ടമാതൃകയില്‍ റീജണല്‍ഡയറക്ടര്‍ക്ക് ഓഗസ്റ്റ് 31നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫാം റീജണല്‍ ഡയറക്ടര്‍ ഓഫീസില്‍ കിട്ടും. എന്‍സിഡിസിയുടെ വെബ്‌സൈറ്റില്‍ (www.ncdc.in) നിന്നു ഡൗണ്‍ലോഡു ചെയ്യുകയുമാവാം.തൊട്ടുമുമ്പുള്ള രണ്ടുവര്‍ഷം തുടര്‍ച്ചയായി എക്‌സലന്‍സ് അവാര്‍ഡു കിട്ടിയ സംഘങ്ങളെ പരിഗണിക്കില്ല. കേരളത്തിലെ എന്‍സിഡിസിസി റീജണല്‍ ഓഫീസിന്റെ മേല്‍വിലാസം നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, റീജണല്‍ ഓഫീസ്, ഹൗസ് നമ്പര്‍ ജി.വി-2 ആന്റ് ടി.സി.-11/808, നളന്ദ ജങ്‌ഷന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരും 695003.
അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനരേഖയുടെ നമ്പര്‍ എന്‍സിഡിസി:22-1/2023 (ടിവിഎം) എന്നതാണ്. ഫോണ്‍: 0471-2318497. ഫാക്‌സ്: 0471-2311673. ഇ-മെയില്‍: [email protected][email protected]
അപേക്ഷ സംബന്ധിച്ച കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങളും വിധി നിര്‍ണയമാനദണ്ഡങ്ങളും അപേക്ഷാമാതൃകകളും ഇതോടൊപ്പം.