സഹകരണവികസനകോര്‍പറേഷനില്‍ ചീഫ് ഡയറക്ടര്‍ ഒഴിവ്
ദേശീയസഹകരണവികസന കോര്‍പറേഷനില്‍ (എന്‍സിഡിസി) ചീഫ് ഡയറക്ടറുടെ (ലീഗല്‍ ആന്റ് റിക്കവറി) ഒരു ഒഴിവുണ്ട്. ഒബിസി സംവരണമാണ്. കൂടുതല്‍ ഒഴിവു വന്നേക്കാം. പ്രായപരിധി അമ്പതുവയസ്സ്. ലെവല്‍ 13 നിരക്കിലുള്ള ശമ്പളം കിട്ടും. യോഗ്യത എല്‍എല്‍ബി. വക്കീലായി ബാര്‍കൗണ്‍സിലില്‍ എന്‍റോള്‍ ചെയ്‌തിരിക്കണം. നിയമ/ധനകാര്യഡോക്യുമെന്റേഷന്‍, മോര്‍ട്ടുഗേജുകള്‍, ഗ്യാരന്റികള്‍, ഹൈപ്പൊതിക്കേഷന്‍, റിക്കവറി സ്യൂട്ടുകള്‍, ക്ലെയിമുകള്‍, സര്‍ഫാസി നിയമം, ഡിആര്‍ടി തുടങ്ങിയ കാര്യങ്ങളില്‍ പതിനഞ്ചുകൊല്ലം പരിചയം വേണം. ഇതില്‍ അഞ്ചുകൊല്ലം പേ ലെവല്‍ 12ല്‍ കോടതികളിലോ ട്രൈബ്യൂണലുകളിലോ ആയിരിക്കണം. സഹകരണസ്ഥാപനത്തിലെ പരിചയം അഭികാമ്യം. ഭിന്നശേഷിക്കാര്‍, എക്‌സ് സര്‍വീസ്‌മെന്‍, എന്‍സിഡിസി ജീവനക്കാര്‍ എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. 1200രൂപയാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാര്‍ക്കും എക്‌സ് സര്‍വീസ്‌മെന്നിനും ഫീസ് വേണ്ട. ഓണ്‍ലൈനായി ഫീ അടക്കണം. കൂടുതല്‍ വിവരവും അപേക്ഷയും www.ncdc.inhttp://www.ncdc.in ല്‍ കിട്ടും. ഡയറക്ടര്‍ (പി ആന്റ് എ), നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്‌ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് ഒമ്പതിനകം അപേക്ഷിക്കണം. രജിസ്‌ട്രേഡ് തപാലിലാണ് അയക്കേണ്ടത്. കൊറിയര്‍വഴിയും അയക്കാം. നേരിട്ടും എത്തിക്കാം.


