എന്‍.സി.ഡി.സി ക്കു 2000കോടി ഗ്രാന്റ്‌സഹായം
ദേശീയസുരക്ഷാനയം പ്രഖ്യാപിച്ചതിനു പിന്നാലെ, ദേശീയസഹകരണവികസനകോര്‍പറേഷനു (എന്‍.സി.ഡി.സി) 2000കോടിരൂപയുടെ കേന്ദ്രമേഖലാപദ്ധതി ഗ്രാന്റ്-ഇന്‍-എയ്‌ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രക്യാബിനറ്റ് അംഗീകരിച്ചു. 2025മുതല്‍ 29വരെക്കാണിത്; ഓരോകൊല്ലവും 500 കോടി വീതം. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുകൊല്ലംകൊണ്ടു എന്‍.സി.ഡി.സി.ക്കു പൊതുവിപണിയില്‍നിന്നു 20,000 കോടി സമാഹരിക്കാനാവും. ഇതു സഹകരണസ്ഥാപനങ്ങള്‍ക്കു പുതിയ പദ്ധതികള്‍ നടപ്പാക്കാനും നിലവിലുള്ള പദ്ധതികള്‍ വികസിപ്പിക്കാനും വായ്‌പ നല്‍കാനും ഉപയോഗിക്കാം.

ഓരോകൊല്ലവും 500കോടിരൂപ കേന്ദ്രബജറ്റില്‍നിന്നു വകയിരുത്തുകയാണു ചെയ്യുക. ഡയറി, കന്നുകാലിവളര്‍ത്തല്‍, ഫിഷറീസ്, പഞ്ചസാരവ്യവസായം, തുണിവ്യവസായം, ഭക്ഷ്യസംസ്‌കരണവ്യവസായം, ശേഖരണ-ശീതീകരണസംവിധാനങ്ങള്‍, തൊഴില്‍, വനിതാസഹകരണസംഘങ്ങള്‍ക്ക് ഇതുകൊണ്ടു പ്രയോജനം കിട്ടും.
എന്‍സിഡിസിക്കായിരിക്കും തുക വിതരണത്തിന്റെയും പദ്ധതിനടത്തിപ്പുനേല്നോട്ടത്തി ന്റെയും വായ്‌പ തിരിച്ചുപിടിക്കലിന്റെയും ചുമതല. എന്‍.സി.ഡി.സി. നേരിട്ടും സംസ്ഥാനസര്‍ക്കാര്‍വഴിയും വായ്‌പ നല്‍കും. നേരിട്ടു വായ്‌പ കിട്ടുന്ന സ്ഥാപനങ്ങള്‍ ഈടു നല്‍കുകയോ സംസ്ഥാനസര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കുകയോ ചെയ്യേണ്ടിവരും. ദീര്‍ഘകാലവായ്‌പകളും എന്‍.സി.ഡി.സി. നല്‍കും.
എന്‍സിഡിസിക്കായിരിക്കും തുക വിതരണത്തിന്റെയും പദ്ധതിനടത്തിപ്പുനേല്നോട്ടത്തി