സഹകരണപരിശീലനകൗണ്‍സില്‍ 9 ഡയറക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു

Moonamvazhi

ദേശീയസഹകരണപരിശീലനകൗണ്‍സില്‍ (എന്‍.സി.സി.ടി) വിവിധസംസ്ഥാനങ്ങളിലെ മേഖലാസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കും (ആര്‍.ഐ.സി.എം) സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലേക്കുമായി (ഐ.സി.എം) ഡയറക്ടര്‍മാരുടെ ഒമ്പതു തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മൂന്നുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ശമ്പളം ഒരുലക്ഷംമുതല്‍ ഒന്നരലക്ഷംവരെ. മാര്‍ച്ച്‌ 24നകം അപേക്ഷിക്കണം. പ്രായപരിധി 60വയസ്സ്‌. യോഗ്യതകള്‍: ധനശാസ്‌ത്രത്തിലോ കൃഷിയിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ കോമേഴ്‌സിലോ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനിലോ സഹകരണത്തിലോ നിയമത്തിലോ എഞ്ചിനിയറിങിങിലോ (കമ്പ്യൂട്ടര്‍) വിവരസാങ്കേതികവിദ്യയിലോ 55% മാര്‍ക്കോടെ ബിരുദാനന്തരബിരുദം, ബന്ധപ്പെട്ടവിഷയത്തിലോ അനുബന്ധവിഷയത്തിലോ അവയോടു പ്രസക്തമായ വിഷയത്തിലോ പി.എച്ച്‌.ഡി, പിയര്‍ റിവ്യൂവ്‌ഡ്‌ ആയതോ യുജിസി പട്ടികയിലുള്ളതോ ആയ ജേണലുകളില്‍ കുറഞ്ഞത്‌ എട്ടു പ്രസിദ്ധീകരണങ്ങള്‍, പ്രമുഖമായ ഒരു സ്ഥാപനത്തില്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ക്കോ അസോസിയേറ്റ്‌ പ്രൊഫസര്‍ക്കോ തുല്യമായ തസ്‌തികയില്‍ 12വര്‍ഷത്തെ അധ്യാപനപരിചയം. നിര്‍ദിഷ്ടഫോമിലുള്ള അപേക്ഷ സെക്രട്ടറി, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ്‌ ട്രെയിനിങ്‌, 3 സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഓഗസ്റ്റ്‌ ക്രാന്തി മാര്‍ഗ്‌, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തിലാണ്‌ അയക്കേണ്ടത്‌. അപേക്ഷാമാതൃകയും കൂടുതല്‍വിവരവും ncct.ac.in ല്‍ലഭിക്കും.

ജനുവരി 26ന്‌ എന്‍.സി.സി.ടി. അപേക്ഷ ക്ഷണിച്ചിരുന്ന ഡയറക്ടര്‍ (ഫിനാന്‍സ്‌) തസ്‌തികയിലേക്കും പുണെ വൈകുണ്‌ഠമേത്ത സ്‌മാരകദേശീയസഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ രജിസ്‌ട്രാര്‍ തസ്‌തികയിലേക്കും അപേക്ഷിക്കാനുള്ള അവസാനതിയതി മാര്‍ച്ച്‌ 27വരെ നീട്ടിയിട്ടുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 219 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News