നബാർഡിൽ ഒഴിവുകൾ
ദേശീയ കാർഷിക ഗ്രാമ വി കസന ബാങ്കിന്റെ(നബാർഡ്) കാലാവസ്ഥാ പ്രതിരോധ – സുസ്ഥിരതാ വിഭാഗത്തിലും(ഡി സി എ എസ്) ഫാം വികസന വിഭാഗത്തിലും(എഫ് എസ് ഡി ഡി )സ്പെഷലിസ്റ്റുകളുടെ ഒഴിവുകളുണ്ട്. ലീഗൽ ഓഫീസറുടെയും സോഫ്റ്റുവെയർ ഡവലപ്പറുടെയും ഓരോ ഒഴിവും റിമോട്ട് സെൻസിങ് ആന്റ് ജി ഐ എസ് അനലിസ്റ്റുകളുടെ മൂന്നും ഒഴിവാണ് ഉള്ളത്. ഓഗസ്റ്റ് 31 നകം അപേക്ഷിക്കണം. www.nabard.orghttp://www.nabard.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ലീഗൽ ഓഫീസറുടെ പ്രായപരിധി 35-65 വയസ്സ്. സോഫ്റ്റുവെയർ ഡവലപ്പറുടെയും റിമോട്ട് സെൻസിങ് ആന്റ് ജി ഐ എസ് അനലിസ്റ്റിന്റെയും 21-4 5 വയസ്സ്. 700 രൂപ അപേക്ഷാ ഫീസും 150 രൂപ അറിയിപ്പു ചാർജും ഉണ്ട്.പട്ടികജാതി-വർഗ, പി ബി ഡി പി വിഭാഗക്കാർ അറിയിപ്പു ചാർജുമാത്രം അടച്ചാൽ മതി.രണ്ടു വർഷത്തേക്കാണു നിയമനം. മൂന്നു വർഷം കൂടി നീട്ടിയേക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.