നെതര്‍ലാന്റ്‌സില്‍ കൃഷിവിജ്ഞാനപരിശീലനം
- സഹകരണപ്രതിനിധികള്‍ക്കും പങ്കെടുക്കാം
- നോമിനേഷന് ഫീയടച്ച് അപേക്ഷിക്കണം
- സംഘടിപ്പിക്കുന്നത് നബാര്‍ഡിന്റെ ബേര്‍ഡ്
സഹകരണബാങ്കുകളും ഗ്രാമീണബാങ്കുകളും അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കുംമറ്റും നെതര്‍ലണ്ട്‌സില്‍ കൃഷിയും സഹകരണവുമായി ബന്ധപ്പെട്ട ആഗോളപഠനപരിപാടിയില്‍ പങ്കെടുക്കാന്‍ അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ അംഗമായ ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) സൗകര്യമൊരുക്കുന്നു. നബാര്‍ഡിന്റെ ലഖ്‌നൗവിലുള്ള ഗ്രാമവികസനബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (ബാങ്കേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് – ബേര്‍ഡ്) ആണ് ഇതിനു സൗകര്യമൊരുക്കുന്നത്. 2026 ഏപ്രില്‍ 19മുതല്‍ 25വരെ നെതര്‍ലണ്ട്‌സില്‍ നടക്കുന്ന ഹൈടെക് കൃഷി-ഫ്‌ളോറികള്‍ച്ചര്‍-കാര്ഷി
പങ്കെടുക്കാനര്‍ഹതയുള്ളവരുടെ പട്ടിക ഇപ്രകാരമാണ്: കേന്ദ്ര-സംസ്ഥാനസര്ക്കാര്വകു
നോമിനേഷന്റെ അടിസ്ഥാനത്തിലാണു പങ്കെടുക്കേണ്ടവരെ തിരഞ്ഞെടുക്കുക. പൂര്‍ണമായ പ്രോഗ്രാം ഫീ അടച്ചാല്‍മാത്രമേ നോമിനേഷന്‍ സ്ഥിരീകരിക്കപ്പെടുകയുള്ളൂ. ലകനൗവിലെ ബേര്‍ഡിന്റെ പേരില്‍ എന്‍ഇഎഫ്‌ടി ആയോ ആര്‍ടിജിഎസ് ആയോ ബാങ്ക് ഡ്രാഫ്‌റ്റ് ആയോ ഫീയടക്കാം. ആദ്യം ഫീയടക്കുന്നവര്‍ക്കുള്ള ഇളവോടെ നോമിനേഷന്‍ സ്ഥിരീകരണത്തിനുള്ള അവസാനതിയതി ഡിസംബര്‍ 25 ആണ്. 2026 ജനുവരി ഒമ്പതിനകം എന്തായാലും നോമിനേഷനുകള്‍ സ്ഥിരീകരിച്ചിരിക്കും. സ്ഥിരീകരിച്ച നോമിനേഷന്‍ റദ്ദാക്കണമെങ്കില്‍ ഡിസംബര്‍ 25നകം അറിയിക്കണം. അപ്പോള്‍ അടച്ച ഫീസിന്റെ 10 ശതമാനവും ജിഎസ്‌ടിയും റദ്ദാക്കല്‍ഫീയായി എടുത്തശേഷം ബാക്കി തിരിച്ചുകിട്ടും. അതിനുശേഷം 2026 ജനുവരി ഒമ്പതിനകം സ്ഥിരീകരിച്ച നോമിനേഷന്‍ റദ്ദാക്കുന്നവരില്‍നിന്നു റദ്ദാക്കല്‍ ഫീയായി അടച്ച ഫീയുടെ ഇരുപത്തഞ്ചുശതമാനവും ജിഎസ്‌ടിയും പിടിക്കും. അതിനുശേഷം നോമിനേഷന്‍ റദ്ദാക്കിയാല്‍ പണം തിരിച്ചുകിട്ടില്ല. ഡിസംബര്‍ 25നുമുമ്പു ഫീയടക്കുകയാണെങ്കില്‍ 433000രൂപയും 77940 രൂപ ജിഎസ്‌ടിയുമടക്കം 510940 രൂപ അടക്കണം. അതിനുശേഷമാണെങ്കില്‍ 2026 ജനുവരി ഒമ്പതിനകം ഫീസടക്കാന്‍ 455000 രൂപയും 81900 രൂപ ജിഎസ്‌ടിയും അടക്കം 536900 രൂപ അടക്കണം.

ഫീസില്‍ ന്യൂഡല്‍ഹിയില്‍നിന്ന് ആംസ്റ്റര്‍ഡാമിലേക്കും തിരിച്ചു ന്യൂഡല്‍ഹിയിലേക്കുമുള്ള വിമാനയാത്രാബോര്‍ഡഡിങ്-ലോഡ്ജി
ശക്തമായ സഹകരണസംവിധാനങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും നൂതനരീതികളിലൂടെയും കാര്‍ഷികരംഗത്തു വന്‍മാറ്റം സൃഷ്ടിച്ച രാജ്യമെന്ന നിലയിലാണു നെതര്‍ലാണ്ട്‌സില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. ഹൈടെക് കൃഷിയിലും ഫ്‌ളോറികള്‍ച്ചറിലും ക്ഷീരവികസനത്തിലും സമഗ്രമൂല്യശൃംഖലകളിലും നായകത്വം വഹിക്കുന്ന രീതികള്‍ നേരിട്ടുകണ്ടു പഠിക്കാനുള്ള അവസരമായിരിക്കും ഇതെന്നു സംഘാടകര്‍ അവകാശപ്പെടുന്നു. ആധുനികകൃഷിരീതികള്‍, ആഗോളവിപണികളുമായി ബന്ധപ്പെടാനുള്ള കാര്യങ്ങള്‍, സ്ഥാപനപരമായ സംവിധാനങ്ങള്‍, സുസ്ഥിരകാര്‍ഷിക-ബിസിനസ് വളര്‍ച്ചക്കു പിന്‍ബവലമേകുന്ന സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ഇതുകൊണ്ടു കഴിയും. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ-ഫ്‌ളോറികള്‍ച്ചര്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണു നെതര്‍ലാന്റ്‌സ്. അത്യാധുനിക ഗ്രീന്‍ഹൗസ് സംവിധാനങ്ങളും കാലാവസ്ഥാപ്രതിരോധശേഷിയുള്ള ഉല്‍പാദനരീതികളും, പ്രിസിഷന്‍ ജലസേചനവും, ഓട്ടോമേറ്റഡ് ക്ഷീരസാങ്കേതികവിദ്യകളും ആഗോളതലത്തില്‍ സംയോജിതമായ വിതരണശൃംഖലകളും വഴിയാണ് നെതര്‍ലാന്റ്‌സ് ഈ നേട്ടം കൈവരിച്ചത്. ഡച്ച് സഹകരണമാതൃകകളും സാമ്പത്തികസംവിധാനങ്ങളും കര്‍ഷകകേന്ദ്രിതമായ സാങ്കേതികവിദ്യാവികാസവും വിപണികളും ഉറപ്പാക്കിയിട്ടുണ്ട്. ആഗോളനിലവാരമുള്ള ആ രീതികള്‍ പഠിക്കാനും ഇന്ത്യയില്‍ പ്രായോഗികമാക്കാമോ എന്ന് ആരായാനും പരിപാടി അവസരമൊരുക്കും.
ഹൈടെക് കൃഷി (ഗ്രീന്‍ഹൗസും ഓട്ടോമേഷനും കാലാവസ്ഥാപ്രതിരോധവും കാലാവസ്ഥാനിയന്ത്രണവും), പ്രിസിഷന്‍ ഹോര്‍ടികള്‍ച്ചര്‍ (കാര്‍ഷികസാങ്കേതികവിദ്യകളും വിളവു പരമാവധിയാക്കലും), ഫ്‌ളോറി കള്‍ച്ചര്‍ മികവ് (ഫ്‌ളവര്‍ ക്ലസ്‌റ്ററുകള്‍, ലേലങ്ങള്‍, ആഗോളലോജിസ്‌റ്റിക്‌സ്), ക്ഷീരമേഖലയുടെ ആധനികീകരണം (ഓട്ടോമേറ്റഡ് മില്‍ക്കിങ്, കാലിത്തീറ്റരീതികള്‍, മൂല്യസംവര്‍ധിതോല്‍പന്നങ്ങള്‍), ഭക്ഷ്യസംസ്‌കരണവും പാക്കേജിങ് നവീകരണങ്ങളും, ശീതീകരണശൃംഖലയും വിതരണശൃംഖലയും കയറ്റുമതി ലോജിസ്‌റ്റിക്‌സും, സഹകരണഭരണവും സംവിധാനങ്ങളും, കാര്‍ഷികബിസിനസിനും മൂല്യശൃംഖലകള്‍ക്കും സഹായകമായ സാമ്പത്തികമാതൃകകള്‍, വിളകളും പൂക്കളും ഡയറിയുമടങ്ങുന്ന ശൃംഖലയുടെ അടിമുടിയുള്ള കാര്യങ്ങള്‍ എന്നിവയാണു പഠനവിഷയങ്ങല്‍.
പ്രാഥമികക്ലാസ്സുകള്‍ ഇന്ത്യയിലായിരിക്കും. ലക്ഷ്യങ്ങള്‍, സാഹചര്യങ്ങള്‍, പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ വിഷയം തിരിച്ചുള്ള അവതരണങ്ങള്‍ എന്നിവ ഇവിടെയായിരിക്കും. ഡച്ച് കൃഷിരീതികളെകുകുറിച്ചും സഹകരണസംവിധാനങ്ങളെക്കുറിച്ചും ഭാവിയിലുണ്ടാകുന്ന അന്താരാഷ്ട്രസന്ദര്ശനപരിപാടി
നെതര്‍ലണ്ട്‌സില്‍ ആറുദിവസമായിരിക്കും പരിപാടി. ഫീല്‍ഡുസന്ദര്‍ശങ്ങള്‍, വിദഗ്‌ധരുമായുള്ള ചര്‍ച്ചകള്‍, സ്ഥാപനങ്ങളിലെ യോഗങ്ങള്‍, സാങ്കേതികവിദ്യാപ്രദര്‍ശനങ്ങള്‍ എന്നിവയുണ്ടാകും. ഗ്രീന്‍ഹൗസ് ക്ലസ്റ്ററുകളും പൂക്കള്‍ ലേലം ചെയ്‌തു വില്‍ക്കുന്ന വിപണികളും ഡയറി ഫാമുകളും ഭക്ഷ്യസംസ്‌കരണയൂണിറ്റുകളും കാര്‍ഷികധനകാര്യസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. ആഗോളതലത്തിലെ ഏറ്റവും മെച്ചപ്പെട്ട പ്രായോഗികരീതികളുടെ ഘടനകള്‍ ഇന്ത്യയിലുള്ളവര്‍ക്കു പരിചയപ്പെടുത്തുന്നതും പ്രായോഗികമായി നടപ്പാക്കാവുന്ന കാര്യങ്ങളിലൂന്നിയതുമായ പ്രോഗ്രാമാണു തയ്യാറാക്കിയിട്ടുള്ളത്. ഫാമുകളും സഹകരണസ്ഥാപനങ്ങളം സംസ്‌കരണയൂണിറ്റുകളും സന്ദര്‍ശിക്കല്‍, വിദഗ്‌ധരുമായും സാങ്കേതികവിദ്യാദാതാക്കളുമായും കര്‍ഷകരുമായും സംവാദങ്ങള്‍, ഉല്‍പന്ന-സംസ്‌കരണ-ഓട്ടോമേഷന്‍
ഇന്ത്യയിലെ പരിപാടി ഒരുദിവസമേയുള്ളൂ. അതു മുംബൈയിലായിരിക്കും. ഏപ്രില്‍ പതിനെട്ടിനായിരിക്കും ഇത്. അന്നുതന്നെ രാത്രി ന്യൂഡല്‍ഹിക്കുപോകും. പത്തൊമ്പതിന് അവിടെ നിന്നു ആംസ്റ്റര്‍ഡാമിലേക്കും. ഇരുപതുമുതല്‍ 24വരെ ആംസ്റ്റര്‍ഡാമില്‍ പഠനപരിപാടികളായിരിക്കും. ഇരുപത്തഞ്ചിന് അവിടെനിന്നു പുറപ്പെട്ട് ഇരുപത്താറിനെത്തും. അവിടെനിന്ന് എത്തിയ സ്ഥലങ്ങളിലേക്കു മടങ്ങാം.നേരത്തേ സമര്‍പ്പിച്ച നോമിനേഷനില്‍ പറയുന്ന ആളിനു പകരം വേറെ ആളെ അയക്കാനുംമറ്റുമുള്ള അപേക്ഷകളില്‍ അന്തിമതീരുമാനം ബേര്‍ഡിന്റെതായിരിക്കും.
വിസ അപേക്ഷ പ്രോസസ് ചെയ്യാന്‍ പതിനഞ്ചുദിവസം എടുക്കാറുണ്ട്. പങ്കെടുക്കുന്നവര്‍ക്കു വിസ അപേക്ഷ നേരിട്ടോ മെസ്സേഴ്‌സ് ടൂറിസം ഫസ്റ്റ്, ലഖ്‌നൗ വഴിയോ സമര്‍പ്പിക്കാം. നോമിനേറ്റ് ചെയ്യപ്പെടുന്നവര്‍ വിസ കിട്ടുന്നതിനായി ഡല്‍ഹിയിലെ നെതര്‍ലാണ്ട്‌സ് എംബസിയില്‍ നേരിട്ട് എത്തേണ്ടിവരും. വിസ കിട്ടാന്‍ ആറുമാസമെങ്കിലും പ്രാബല്യത്തിലുള്ള പാസ്‌പോര്‍ട്ട്, തൊഴിലുടമയുടെ കത്ത്, വിദേശയാത്രാ/മെഡി്‌ക്കല്‍ ഇന്‍ഷുറന്‍സ്, മൂന്നുകൊല്ലത്തെ ആദായനികുതിറിട്ടേണ്‍, വിസാഫീസ് തുടങ്ങിയ കാര്യങ്ങള്‍ ആവശ്യമാണ്. വിസ, ട്രാവല്‍/മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ മെസ്സേഴ്‌സ് ടൂറിസം ഫസ്റ്റിന്റെ സഹായം ലഭ്യമായിരിക്കും. നോമിനേഷന്‍ഫോമും ഫീ അടക്കേണ്ടതിന്റെ വിശദാംശങ്ങളും മറ്റു കൂടുതല്‍ വിവരങ്ങളും ബേര്‍ഡിന്റെ വെബ്‌സൈറ്റില്‍ (https://birdlucknow.nabard.

