നബാര്‍ഡില്‍ 6സ്‌പെഷ്യലിസ്റ്റ് ഒഴിവുകള്‍
ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക് (നബാര്‍ഡ്) കരാറടിസ്ഥാനത്തില്‍ ആറ് സ്‌പെഷ്യലിസ്റ്റുകളെ നിയമിക്കും. നബാര്‍ഡ് വെബ്‌സൈറ്റ് ആയ https:/www.nabard.org.inhttps:/www.nabard.org.in വഴി ഓണ്‍ലൈനായി ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം. ഇന്‍ചാര്‍ജ് സര്‍വേ സെല്‍, സീനീയര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് അനലിസ്‌റ്റ്, തസ്‌തികകളില്‍ ഓരോ ഒഴിവും സ്‌റ്റാറ്റിസ്‌റ്റിക്കല്‍ അനലിസ്റ്റ് തസ്‌തികയില്‍ നാല് ഒഴിവുമാണുള്ളത്. സ്‌റ്റാറ്റിസ്‌റ്റിക്കല്‍ അനലിസ്റ്റ് തസ്‌തികയില്‍ ഒരൊഴിവ് ഒബിസി സംവരണമാണ്. ശമ്പളം ഇന്‍ചാര്‍ജ് സര്‍വേ സെല്‍ തസ്‌തികയില്‍ മൂന്നുലക്ഷം രൂപയും സീനിയര്‍ സ്‌റ്‌ാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ് തസ്‌തികയില്‍ രണ്ടുലക്ഷം രൂപയും സ്റ്റാറ്റിസ്റ്റിക്കല്‍ അനലിസ്റ്റ് തസ്‌തികയില്‍ 1.25 ലക്ഷം രൂപയുമാണ്. രണ്ടുവര്‍ഷത്തേക്കാണു നിയമനം. അഞ്ചുവര്‍ഷംവരെ നീട്ടിയേക്കാം. കൂടുതല്‍വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.