മുപ്പത്തടം ബാങ്കിന്റെ സഹകരണമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മുപ്പത്തടം സര്‍വീസ് സഹകരണബാങ്കിന്റെ സഹകരണമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണമേഖലയിലെ നിക്ഷേപം കൈവശപ്പെടുത്താന്‍ കോര്‍പറേറ്റുകളെ സഹായിക്കലാണു കേന്ദ്രസര്‍ക്കാര്‍ സഹകരണേഖലയില്‍ നടത്തുന്ന ഇടപെടലുകളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ദിരം നിര്‍മിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിനും പ്രോജക്ട് കണ്‍സള്‍ടന്‍സി കെ.ടി. മുരളിക്കും മുഖ്യമന്ത്രി ഉപഹാരം നല്‍കി. മന്ത്രി പി. രാജീവ് അധ്യ്ഷനായി. ആസ്ഥാനമന്ദിരത്തിലെ പ്രഭാത-സായാഹ്നശാഖയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മുന്‍മന്ത്രി എസ്. ശര്‍മയും, നീതി ലാബിന്റെ ഉദ്ഘാടനം ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം കാര്‍ഷിക കടാശ്വാസകമ്മീഷനംഗം കെ.എം. ദിനകരനും നിര്‍വഹിച്ചു. സഹകരണഡോക്യുമെന്ററി ടി.പി. അബ്ദുള്‍അസീസ് പ്രകാശനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എം. ശശി, സെക്രട്ടറി പി.എച്ച്. സാബു, വൈസ്പ്രസിഡന്റ് സി.ജി. വേണിുഗോപാല്‍, അഡ്വ. എം.എം. മോനായി, യേശുദാസ് പറപ്പള്ളി, കെ.വി. രവീന്ദ്രന്‍, രമ്യതോമസ്, ആര്‍. രാജലക്ഷ്മി, കെ. സജീവ്കര്‍ത്ത, കെ.ബി. വര്‍ഗീസ്, എം.കെ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധനേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിച്ചു.
15 കോടിരൂപ ചെലവില്‍ നിര്‍മിച്ച മന്ദിരത്തിനു പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെ അഞ്ചുനിലകളുണ്ട്. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കാനുള്ള സൗരോര്‍ജസംവിധാനം ഒരുക്കിയിട്ടുണ്ട്.1965 ഡിസംബര്‍ 20ന് ആരംഭിച്ച ബാങ്കിന് ഇന്ന് 11433 അംഗങ്ങളും 125.54 കോടിയുടെ നിക്ഷേപവും 81.41 കോടിരൂപ വായ്പബാക്കിയുമുണ്ട്. 2004മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. പുതിയ മന്ദിരത്തിന്റെ ഒന്നാംനിലയില്‍ കോഓപ്പറേറ്റീവ് ഡയഗ്നോസ്റ്റിക് സെന്ററും നീതിമെഡി്ക്കല്‍ സ്‌റ്റോറും നീതിലാബും ഡോക്ടറുടെ സേവനവിഭാഗവും, രണ്ടാംനിലയില്‍ ബാങ്ക് ആസ്ഥാനഓഫീസും പ്രഭാത-സായാഹ്നശാഖകളും, മൂന്നാംനിലയില്‍ സ്മാര്‍ട്് ക്ലാസ്‌റൂമും, പരിശീലനസൗകര്യംകൂടിയുള്ള സെനറ്റ്ഹാളും, നാലാംനിലയില്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി 12 എ.സി. താമസമുറികളും ആണുള്ളത്. ലിഫ്റ്റ് സൗകര്യമുണ്ട്. 50പേര്‍ക്കിരിക്കാവുന്ന എ.സി. റസ്റ്റോറന്റും സജ്ജമാക്കി. പാര്‍ക്കിങ് ഏരിയയില്‍ 17 കാറുകള്‍വരെ പാര്‍ക്കു ചെയ്യാന്‍ സൗകര്യമുണ്ട്.