മില്‍മ ഐസ്‌ക്രീം റീലോഞ്ച് ചെയ്‌തു
രാജ്യമൊട്ടാകെ മില്‍മയുടെ ഐസ്‌ക്രീമുകള്‍ ഏകീകൃതസ്വാദിലും രൂപത്തിലും പാക്കിങ്ങിലും ലഭ്യമാക്കുന്ന റീലോഞ്ചിങ് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണി ഉദ്‌ഘാടനം ചെയ്‌തു. റീപൊസിഷനിങ് മില്‍മ പദ്ധതിയുടെ ഭാഗമായാണിത്. പ്ലാന്റ് പരിഷ്‌കരണം, അസംസ്‌കൃതവസ്‌തുക്കളുടെ ഏകീകരണം, കേന്ദ്രീകൃതവാങ്ങല്‍ എന്നിവയിലൂടെയാണ് ഏകീകരണം സാധ്യമാക്കിയത്. റെഡ് വെല്‍വറ്റ്, അറേബ്യന്‍ ഡേറ്റ്‌സ് ഫേവറുകള്‍ക്കായുള്ള ഗവേഷണങ്ങള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്
നേരത്തേ മേഖലായൂണിയനുകളുടെ പാല്‍, തൈര്, നെയ്യ്, ഫ്‌ളേവേഡ് മില്‍ക്ക്, വെണ്ണ, പനീര്‍, പേഡ, സംഭാരം എന്നിവയുടെ ഗുണനിലവാരവും പാക്കിങ്ങും ഏകീകരിച്ചിരുന്നു. ഇടപ്പള്ളിയിലെ മില്‍മ എറണാകുളം മേഖലായൂണിയന്‍ ഓഫീസില്‍ നടന്ന ഐസ്‌ക്രീം റീലോഞ്ചിങ്ങില്‍ മില്‍മ ഫെഡറേഷന്‍ എം.ഡി ആസിഫ് കെ യൂസഫ്, എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ സി.എന്‍. വല്‍സലന്‍പിള്ള, തിരുവനന്തപുരം മേഖലായൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മലബാര്‍മേഖലായൂണിയന്‍ എംഡി കെ.സി. ജെയിംസ്, എറമാകുളം മേഖലായൂണിയന്‍ എംഡി വില്‍സണ്‍ ജെ പുറവക്കാട് എന്നിവര്‍ സംസാരിച്ചു.