മില്‍മയുടെ പാല്‍പ്പൊടിഫാക്ടറി ഉദ്ഘാടനം ചെയ്തു
മില്‍മയുടെ അത്യാധുനിക പാല്‍പ്പൊടി ഫാക്ടറിയും ഡയറിയും മലപ്പുറം മൂര്‍ക്കനാട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ന്യൂട്രീഷന്‍ഫുഡ് ഉല്‍പന്നങ്ങളുടെ മേഖലയിലേക്കുകുടി മില്‍മ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.10ടണ്‍ ഉത്പാദനശേഷിയുള്ള ഫാക്ടറിയില്‍ പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കിമാറ്റാം. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ മുഴുവന്‍ പാല്‍പ്പൊടിയും മറ്റു മൂല്യവര്‍ധിതോല്‍പന്നങ്ങളുമാക്കാനുള്ള സംവിധാനം പുതിയ ഫാക്ടറിയിലുണ്ട്. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. മില്‍മഡയറി വൈറ്റ്‌നറിന്റെ വിപണനോദ്ഘാടനവും ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ് വിതരണവും ഇ.ടി. മുഹമ്മദ് ബാഷീര്‍ നിര്‍വഹിച്ചു. മുന്‍ക്ഷീരവികസനമന്ത്രി കെ. രാജു, മില്‍മ മുന്‍ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് എന്നിവരെ ആദരിച്ചു.
ക്ഷീരകര്‍ഷകപുരസ്‌കാരങ്ങള്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ.യും ജില്ലാപഞ്ചായത്തുപ്രസിഡന്റ് എം.കെ. റഫീഖയും, ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദും, സംഘം ജീവനക്കാര്‍ക്കുള്ള വാര്‍ഷികഗ്രാന്റ് ജില്ലാപഞ്ചായത്തു വൈസ്പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടവും, മലബാറിലെ ആറു ഡയറികള്‍ക്കുള്ള ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ക്ഷീരകര്‍ഷകക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ വി.പി. ഉണ്ണിക്കൃഷ്ണനും വിതരണം ചെയ്തു. മില്‍മ എം.ഡി. ആസിഫ് കെ യൂസഫ്, മില്‍മ തിരുവനന്തപുരം മേഖലായൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മണി വിശ്വനാഥ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്, ക്ഷീരവികസനവകുപ്പു ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, മൃഗസംരക്ഷണവകുപ്പു ഡയറക്ടര്‍ കെ. സിന്ധു എന്നിവര്‍ സംസാരിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി സ്വാഗതവും മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ് നന്ദിയും പറഞ്ഞു.