മില്‍മയില്‍ മാര്‍ക്കറ്റിങ് പ്രൊമോട്ടര്‍മാര്‍ക്ക് അവസരം
കാലിത്തീറ്റവില്‍പന വര്‍ധിപ്പിക്കാന്‍ മില്‍മ എറണാകുളം, കോട്ടയംജില്ലകളില്‍ മാര്‍ക്കറ്റിങ് പ്രൊമോട്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ ഏപ്രില്‍ ഒമ്പതിനു രാവിലെ 10നു വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി 40വയസ്സ്, പ്രതിമാസവേതനം 10000രൂപമുതല്‍ 20000രൂപവരെ. സ്ഥലം ആലപ്പുഴജില്ലയില്‍ പട്ടണക്കാടുള്ള മില്‍മയുടെ കാലിത്തീറ്റഫാക്ടറി. ഫോണ്‍: 8078235655, 9847068809, 0478-2831112, 2831109