എന്‍എസ് സഹകരണാശുപത്രിയില്‍ കുട്ടികള്‍ക്കായി സൗജന്യന്യൂറോളജി മെഡിക്കല്‍ ക്യാമ്പ്
കൊല്ലത്തെ എന്‍എസ് സഹകരണാശുപത്രി ഫെബ്രുവരി അഞ്ച് വ്യാഴാഴ്‌ച കുട്ടികള്‍ക്കായി സൗജന്യ ന്യൂറോളജി മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒമ്പതുമുതല്‍ വൈകിട്ടു മൂന്നുവരെയാണിത്. വളര്‍ച്ചാവൈകല്യം, അപസ്‌മാരം, ഓട്ടിസം, പഠനബുദ്ധിമുട്ടുകള്‍, ശ്രദ്ധക്കുറവ്, പെരുമാറ്റപ്രശ്‌നങ്ങള്‍, തലവേദന, പേശി-നാഡീരോഗങ്ങള്‍ എന്നീ അവസ്ഥകളുള്ള കുട്ടികള്‍ക്കു പങ്കെടുക്കാം. പീഡിയാട്രിക് ന്യൂറോളജിസ്‌റ്റിന്റെ സൗജന്യകണ്‍സള്‍ട്ടേഷന്‍, അപസ്‌മാരചികില്‍സ, കുട്ടികളുടെ വികസനമൂല്യനിര്‍ണയം, കുട്ടികള്‍ക്കായുള്ള സ്‌പീച്ച് തെറാപ്പി, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിങ് എന്നീ സേവനങ്ങള്‍ ലഭ്യമായിരിക്കും. കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്‌റ്റ് ഡോ. അനില്‍കുമാര്‍ റ്റി.വി. നേതൃത്വം നല്‍കും. എംആര്‍ആ, ലാബ് പരിശോധനകള്‍ക്ക് 50% നിരക്കിളവും ലഭിക്കും. ബുക്കിങ്ങിന് 7356395999 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.


