എസ്‌എച്ച്‌ജികള്‍ക്ക്‌ കേരളബാങ്കിന്റെ മണിപേഴ്‌സ്‌ ആപ്പ്‌

Moonamvazhi

സ്വയംസഹായസംഘങ്ങളുടെയും സംയുക്തബാധ്യതാസംഘങ്ങളുടെയും ബാങ്കിടപാടുകള്‍ ഡിജിറ്റലാക്കുന്നതിന്റെ മുന്നോടിയായി കേരളബാങ്ക്‌ മണി പേഴ്‌സ്‌ ആപ്പിന്റെ പ്രൂഫ്‌ ഓഫ്‌ കണ്‍സെപ്‌റ്റ്‌ (പിഒസി )ഉദ്‌ഘാടനം ചെയ്‌തു. നബാര്‍ഡ്‌ കേരള റീജിയണല്‍ ചീഫ്‌ ജനറല്‍ മാനേജര്‍ ബൈജു എന്‍ കുറുപ്പ്‌ ആണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. പരീക്ഷണാടിസ്ഥാനത്തിലാണു മണിപേഴ്‌സ്‌ ആപ്പ്‌ നടപ്പാക്കുന്നത്‌. വിജയിച്ചാല്‍ രാജ്യമെങ്ങും നടപ്പാക്കും. ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ കേരളബാങ്കിനെയാണു തിരഞ്ഞെടുത്തത്‌.

നബാര്‍ഡിന്റെ പദ്ധതിയാണു മണിപേഴ്‌സ്‌ ആപ്പ്‌. സ്വയംസഹായസംഘങ്ങളിലെ അംഗങ്ങള്‍ക്കു വ്യക്തിഅക്കൗണ്ടും ഗ്രൂപ്പ്‌ അക്കൗണ്ടും തുടങ്ങല്‍ സേവിങ്‌സ്‌ നിക്ഷേപം, വായ്‌പ പിരിക്കല്‍, ആഭ്യന്തരവായ്‌പാവിതരണം തുടങ്ങിയവ ഡിജിറ്റലായി ചെയ്യാനാണു ആപ്പ്‌ വിഭാവന ചെയ്യുന്നത്‌.

തിരുവനന്തപുരത്തു ബാങ്ക്‌ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ നബാര്‍ഡ്‌ നിയുക്ത കേരളറീജണല്‍ ചീഫ്‌ ജനറല്‍ മാനേജര്‍ നാഗേഷ്‌കുമാര്‍ അനുമാല മുഖ്യാതിഥിയായി. കേരളബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കല്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, ചീഫ്‌ ജനറല്‍മാനേജര്‍മാരായ റോയ്‌ എബ്രഹാം, എ. ആര്‍. രാജേഷ്‌,, നബാര്‍ഡ്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജേഷ്‌., അസിസ്റ്റന്റ്‌ മാനേജര്‍ അനുദീപ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 397 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!