കുടുംബശ്രീ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ഒഴിവുകള്‍

Moonamvazhi

കുടുംബശ്രീയുടെ കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനിയില്‍ ജൂനിയര്‍ അക്കൗണ്ടന്റ്‌ കം സ്റ്റോര്‍ കീപ്പറുടെയും പ്ലാന്റ്‌ മാനേജരുടെയും ഒഴിവുണ്ട്‌. കരാറടിസ്ഥാനത്തിലാണു നിയമനം. തിരുവനന്തപുരത്തെ പൗള്‍ട്രി പ്രോസസിങ്‌ പ്ലാന്റിലാണ്‌ ഒഴിവ്‌. താല്‍പര്യമുള്ളവര്‍ക്ക്‌ റെസ്യൂമെയും അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും അയക്കാം. ദി ചെയര്‍മാന്‍ ആന്റ്‌ മാനേജിങ്‌ ഡയറക്ടര്‍, കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ്‌ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ്‌, ടിസി 94/3171, സെന്റ്‌ ആന്‍സ്‌ പള്ളിക്ക്‌ എതിര്‍വശം, പള്ളിമുക്ക്‌, പേട്ട, തിരുവനന്തപുരം, പിന്‍കോഡ്‌ 695024 എന്ന വിലാസത്തിലാണ്‌ അപേക്ഷിക്കേണ്ടത്‌. ഫെബ്രുവരി 13നു വൈകിട്ട്‌ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളില്‍ ഏതു തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന്‌ എഴുതണം. www.keralachicken.org.inhttp://www.keralachicken.org.in എന്ന വെബ്‌സൈറ്റില്‍നിന്ന്‌ വിജ്ഞാപനവും അപേക്ഷാഫോമും ഡൗണ്‍ലോഡ്‌ ചെയ്യാം. അപേക്ഷയുടെ ഹാര്‍ഡ്‌ കോപ്പി മാത്രമേ സ്വീകരിക്കൂ. രണ്ടുതസ്‌തികയുടെയും പായപരിധി 35 വയസ്സാണ്‌. 2026 ഫെബ്രുവരി ഒന്ന്‌ അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. ചുരുക്കപ്പെട്ടികയുടെ അടിസ്ഥാനത്തില്‍ എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടായിരിക്കും.

ബികോമും അക്കൗണ്ടിങ്ങില്‍ രണ്ടുവര്‍ഷം പരിചയവുമുള്ളവര്‍ക്ക്‌ ജൂനിയര്‍ അക്കൗണ്ടന്റ്‌ കം സ്റ്റോര്‍ കീപ്പര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. സ്റ്റോര്‍ മാനേജ്‌മെന്റില്‍ പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ടാലി സര്‍ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്‌. അഅക്കൗണ്ടിങ്‌ തത്വങ്ങള്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ടിങ്‌ സ്‌റ്റാന്റേര്‍ഡ്‌സ്‌, അക്കൗണ്ടിങ്‌ ചട്ടങ്ങള്‍, നികുതിനിയമങ്ങള്‍ എന്നിവയില്‍ വൈദഗ്‌ധ്യമുണ്ടായിരിക്കണം. നല്ല ആശയവിനിമയശേഷിയും പ്രേരണാവൈദഗ്‌ധ്യവും വേണം, വിശകലനശേഷിയും ഗണിതവൈദഗ്‌ധ്യവും ആവശ്യമാണ്‌. എംഎസ്‌-ഓഫീസ്‌ പരിജ്ഞാനം വേണം. വിപണീസ്ഥിതിഗതികളും പ്രവണതയും നന്നായി അറിഞ്ഞിരിക്കണം. ഇന്‍വെന്ററി മാനേജ്‌മെന്റിലും കണ്‍ട്രോളിലും അറിവുണ്ടായിരിക്കണം. ശമ്പളം മാസം 20,000 രൂപ.

ലൈവ്‌സ്റ്റോക്ക്‌ പ്രോഡക്ട്‌സ്‌ ടെക്‌നോളജിയില്‍ എംവിഎസ്‌സി ബിരുദവും ഇന്‍ഡസ്‌ട്രിയര്‍ പൗള്‍ട്രി പ്രോസസിങ്ങിലോ അബെറ്റൊയെര്‍ മാനേജ്‌മെന്റിലോ (അഭികാമ്യം) ഒരുവര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക്‌ പ്ലാന്റ്‌ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാം. ബി.എവി.എസ്‌സി.യും മേല്‍പറഞ്ഞ മേഖലകളിലൊന്നില്‍ രണ്ടുകൊല്ലത്തെ പരിചയവും വേണം. പൗള്‍ട്രി സംസ്‌കരണം, ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍, എഫ്‌എസ്‌എസ്‌എഐ ചട്ടങ്ങള്‍, ജിഎംപി, സ്റ്റാറ്റിയൂട്ടറിയായി പാലിക്കേണ്ടകാര്യങ്ങള്‍ എന്നിവ നന്നായി അറിഞ്ഞിരിക്കണം. നല്ല നേതൃമികവും ആശയവിനിമയശേഷിയും ടീം മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യവും മനുഷ്യവിഭവശേഷി കകാര്യം ചെയ്യാനും ഷിഫ്‌റ്റുകളും ഉല്‍പാദശേഷിയും അച്ചടക്കവും പരിപാലിക്കാനുള്ള പ്രാപ്‌തിയും വേണം. ഗുണനിലവാരത്തോടെ അക്കൗണ്ടുകള്‍ സൂക്ഷിക്കാനും ലോജിസ്‌റ്റിക്‌സ്‌ ടീമുകളെ ഏകോപിപ്പിക്കാനും പറ്റണം. പ്ലാന്റ്‌ മെഷീനറി, റഫ്രിജറേഷന്‍. കോള്‍ഡ്‌ സ്‌റ്റോറേജ്‌, യൂട്ടിലിറ്റികള്‍, ഉല്‍പാദനആസൂത്രണം വിളവുനിയന്ത്രണം, പാഴാക്കല്‍ കുറക്കല്‍, എംഐഎസ്‌ റിപ്പോര്‍ട്ടിങ്‌ എന്നിവയിലും ധാരണ വേണം. ശമ്പളം 40000രൂപ.

 

Moonamvazhi

Authorize Writer

Moonamvazhi has 934 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!