കോളാരി ബാങ്ക് കെ ഫെനി ഉൽപാദനശാലയ്ക്കു ശിലയിട്ടു
കോളാരി സർവീസ് സഹകരണ ബാങ്ക് കശുമാങ്ങയിൽ നിന്ന് “കെ ഫെനി” ഉൽപ്പാദിപ്പിക്കുന്ന പ്ലാൻ്റിന് കല്ലിട്ടു. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി.സജിത്ത് ബാബു ശിലാസ്ഥാപനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷനായി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ബാങ്ക് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
സുലഭമായി ലഭിക്കുന്നതും പലപ്പോഴും പാഴാകുന്നതുമായ കശുമാങ്ങ ഫലപ്രദമായി വിനിയോഗിക്കുകയാണ് ലക്ഷ്യം. എക്സൈസ് വകുപ്പിൻ്റെ അനുമതിയോടെ 30% വരെ വീര്യമുള്ള കെ ഫെനി ഉൽപ്പാദിപ്പിക്കാനാണ് തീരുമാനം. ഇവിടെ നിർമ്മിക്കുന്ന കെ ഫെനി കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ വഴി ബെവ്കോയുടെ അനുമതിയോടെ വിപണനം നടത്തും.


