കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പലിശയിളവു തുടരും
കിസാന്‍ ക്രെഡിറ്റ് കാര്‍ഡു പ്രകാരമുള്ള പലിശയിളവു തുടരാന്‍ കേന്ദ്രക്യാബിനറ്റ് തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൃഷിക്കാര്‍ക്കു മൂന്നുലക്ഷംരൂപവരെ വായ്‌പ സബ്‌സിഡിനിരക്കിലുള്ള പലിശയായ ഏഴുശതമാനത്തിനു കിട്ടും. ഇതില്‍ ഒന്നരശതമാനം പലിശയിളവുമുണ്ട്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 3ശതമാനം ഇന്‍സന്റീവുമുണ്ട്. ഫലത്തില്‍ നാലുശതമാനമേ പലിശ വരൂ. മൃഗസംരക്ഷണ-ഫിഷറീസ് മേഖലകളില്‍ രണ്ടുലക്ഷംരൂപവരെയുള്ള വായ്‌പയ്‌ക്കു പലിശആനുകൂല്യമുണ്ട്. ഇതൊക്കെ തുടരാനാണു തീരുമാനം.