കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ (സൊസൈറ്റിവിഭാഗം) സാധ്യതാപ്പട്ടിക പ്രസിദ്ധീകരിച്ചു; തിരഞ്ഞെടുപ്പ് കോടതിവിധിക്കു വിധേയം
കേരളബാങ്കില്‍ പാര്‍ട് II സൊസൈറ്റിവിഭാഗം ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയിലേക്ക് (കാറ്റഗറി നമ്പര്‍ 064/2024) 23-10-24ല്‍ സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്കുലിസ്‌റ്റില്‍ ഉള്‍പ്പെടാവുന്നവരുടെ സാധ്യതാപ്പട്ടിക പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് ഡബ്ലിയുപി(സി) 925/2025 നമ്പര്‍ ഹര്‍ജിയിലെ അന്തിമവിധിക്കു വിധേയമായിരിക്കും. 64/2024 നമ്പര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനനടപടികള്‍ ഡബ്ലിയുപി(സി) 21050/2024, ഡബ്ലിയുപി(സി) 30360/2024, ഡബ്ലിയുപി(സി) 816/2025 എന്നീ ഹര്‍ജികളിലെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും സാധ്യതാപ്പട്ടികയോടൊപ്പമുള്ള കുറിപ്പില്‍ വ്യക്തമാക്കി.

ഈ മൂന്നുഹര്‍ജികളില്‍ ആദ്യരണ്ടുഹര്‍ജികളിലും കഴിഞ്ഞദിവസം ഹൈക്കോടതിജഡ്‌ജി ജസ്‌റ്റിസ് ഡി.കെ. സിങ്ങിന്റെ ഉത്തരവ് വന്നിട്ടുണ്ട്. സൊസൈറ്റി കാറ്റഗറി നിയമനത്തിനു പരിഗണിക്കപ്പെടാന്‍ പ്രാഥമികകാര്ഷികവായ്പാസംഘങ് ങളിലെയും അര്‍ബന്‍സഹകരണബാങ്കുകളിലെയും ജീവനക്കാര്‍ക്കുമാത്രമാണ് അര്‍ഹത എന്ന വ്യവസ്ഥ ശരിവച്ചുകൊണ്ടുള്ളതാണത്.ഇതോടെ സമാനയോഗ്യതകളുടെ അടിസ്ഥാനത്തില്‍ നടത്തിയ മൂന്നുപരീക്ഷകളുടെയും സാധ്യതാപ്പട്ടിക ആയി. സമാനയോഗ്യതയുള്ള ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തസ്‌തികയുടെയും ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയുടെതന്നെ പൊതുവിഭാഗത്തിന്റെയും റാങ്ക് ലിസ്റ്റുകള്‍ കഴിഞ്ഞദിവസങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച സൊസൈറ്റി വിഭാഗം ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയുടെ ഒറിജിനല്‍ രേഖകളുടെ പരിശോധനകള്‍ക്കുള്ള സമയവിവരം പിന്നീട് അറിയിക്കും.
ഇപ്പോള്‍ പ്രസിദ്ധീകരിച്ച സൊസൈറ്റി വിഭാഗം ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയുടെ ഒറിജിനല്‍ രേഖകളുടെ പരിശോധനകള്‍ക്കുള്ള സമയവിവരം പിന്നീട് അറിയിക്കും.

902പേര്‍ മെയിന്‍ലിസ്റ്റിലും 527പേര്‍ സപ്ലിമെന്ററി ലിസ്റ്റിലും 12പേര്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ലിസ്റ്റിലും ഉണ്ട്. എല്ലാംകൂടി 1441പേരുടെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒഎംആര്‍പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്നമാര്‍ക്കുള്ളവരാണു മെയിന്‍ലിസ്റ്റില്‍. 26.67 മാര്‍ക്കുവരെ ലഭിച്ചവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികജാതി-വര്‍ഗക്കാര്‍, മറ്റുപിന്നാക്കസമുദായക്കാര്‍, സാമ്പത്തികദുര്‍ബലവിഭാഗക്കാര്‍, മറ്റുസംവരണവിഭാഗക്കാര്‍ എന്നിവര്‍ക്കുള്ള സംവരണനിയമം പാലിക്കുന്നതിന്റെ ഭാഗമായാണു സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അപേക്ഷയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ കവിഞ്ഞുള്ള ക്ലെയിമുകള്‍ ഇനി അംഗീകരിക്കില്ല. ലിസ്റ്റിലുള്ളവര്‍ ഒറ്റത്തവണപരിശോധനക്കായി രേഖകള്‍ നേരിട്ടു ഹാജരാക്കണം. ഇതിന്റെ തിയതിയും സമയവും സ്ഥലവും പിന്നീടു പ്രസിദ്ധീകരിക്കും. രേഖകള്‍ യഥാസമയം ഹാജരാക്കാത്തവരെയും അപേക്ഷയില്‍ മറ്റെന്തെങ്കിലും അപാകങ്ങള്‍ കണ്ടെത്തപ്പെടുന്നവരെയും ലിസ്റ്റില്‍നിന്ന് ഒഴിവാക്കും. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം അനുവദിക്കില്ല. എന്നാല്‍ റാങ്കുലിസ്റ്റു പ്രസിദ്ധീകരിച്ചശേഷം ഉത്തരക്കടലാസുകള്‍ റീച്ചെക്ക് ചെയ്യാവുന്നതാണ്.

മറ്റുപിന്നാക്കസമുദായക്കാര്ക് കുള്ള സാധ്യതാപ്പട്ടികയിലുള്ളവര്‍ 26-9-2009ലെ ജിഒ(പി) നമ്പര്‍ 81/09/എസ്‌സിഎസ്‌ടിഡിഡി പ്രകാരമുള്ളതോ 24-9-2018ലെ ജിഒ(ആര്‍ടി)നമ്പര്‍ 3942/2018/ആര്‍ഡി പ്രകാരം ഇ-ഡിസ്‌ട്രിക് പ്രോജക്ടിലൂടെയുള്ളതോ ആയ നോണ്‍ക്രീമിലെയര്‍ ഹാജരാക്കണം. പട്ടികജാതി-വര്‍ഗക്കാര്‍ 2002ലെ കേരള (പട്ടികജാതി-പട്ടികവര്‍ഗ)റെഗുലേ ഷന് ഓഫ് ഇഇഷ്യൂ ഓഫ് കമ്മൂണിറ്റി സര്‍ട്ടിഫിക്കറ്റ്‌സ് റൂളിലെ നിര്‍ദിഷ്ടമാതൃകയില്‍ റവന്യൂഅധികാരിയില്‍നിന്നുള്ള സമുദായസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പത്തികപിന്നാക്കവിഭാഗക്കാര്‍ 12-2-2020ലെ ജിഒ(എംഎസ്) നമ്പര്‍ 2/2020/പിആന്റ് എആര്‍ഡി പ്രകാരമുള്ള ഇഡബ്ലിയുഎസ് സര്‍ട്ടിഫിക്കറ്റ് റവന്യൂഅധികാരിയില്‍നിന്നു ഹാജരാക്കണം. ഒറ്റത്തവണപരിശോധനാസമയത്തു മറ്റുരേഖകളോടൊപ്പമാണ് ഇവ ഹാജരാക്കേണ്ടത്. റാങ്കുലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം നിര്‍ദിഷ്ടഫീസ് അടച്ച് അപേക്ഷിച്ചാല്‍ ഒഎംആര്‍ ഉത്തരക്കടലാസിന്റെ കോപ്പി ലഭിക്കുന്നതാണ്.
സാധ്യതാപ്പട്ടിക ഇതോടൊപ്പം.kerla_bank_064clerkcashier