കേരളബാങ്ക് എഫ്‌പിഒകള്‍ക്കു ഗ്രാന്റ് വിതരണം ചെയ്‌തു
കേരളബാങ്ക് കര്‍ഷകഉല്‍പാദകസംഘങ്ങള്‍ക്ക് (എഫപിഒ) 54ലക്ഷംരൂപ ഗ്രാന്റ് വിതരണം ചെയ്‌തു. കൊല്ലം ജില്ലയിലെ ചിതറ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ വിതരണത്തിന്റെ സംസ്ഥാനതലഉദ്‌ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാന്‍ നിര്‍വഹിച്ചു. മന്ത്രി വി.എന്‍.വാസവന്‍ വിതരണം നിര്‍വഹിച്ചു. കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. കേരളബാങ്ക് രൂപവല്‍കരിച്ച 38 എഫ്‌പിഒകളില്‍ 18 എണ്ണത്തിനാണു ഗ്രാന്റ് നല്‍കിയത്. 10ലക്ഷംരൂപ വീതം 100 എഫ്‌പിഒകള്‍ക്കു പ്രൊമോഷണല്‍ ഗ്രാന്റായി 10കോടിരൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതില്‍നിന്നമാണു മൂന്നുലക്ഷംവീതം നല്‍കിയത്. എറണാകുളംജില്ലയിലെ അഞ്ചും കണ്ണൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ മൂന്നുവീതവും കൊല്ലംജില്ലയിലെ രണ്ടും തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ഓരോ എഫ്‌പിഒകള്‍ക്കുമാണ് ഗ്രാന്റ് നല്‍കിയത്. കേരളത്തിന് അനുയോജ്യമായ വിവിധ കാര്‍ഷികവിളകള്‍ ഡയറിഫാം, പച്ചക്കറിക്കൃഷി, മല്‍സ്യക്കൃഷി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവയാണ് എഎഫ്‌പിഒകള്‍. മികച്ച പ്രവര്‍്‌ത്തനം നടത്തിയ കൊല്ലം ചിതറയിലെ മലയോരം എഫ്‌പിഒ ഉള്‍പ്പെടെയുള്ളവയ്‌ക്ക് അവാര്‍ഡു നല്‍കി.
മുന്‍സ്‌പീക്കര്‍ എം. വിജയകുമാര്‍, കേരളബാങ്ക് സിഇഒ ജോര്‍ട്ടി എം ചാക്കോ, കേരളകര്‍ഷകസംഘം സംസ്ഥാനസെക്രട്ടറി വല്‍സന്‍ പനോളി, എഫ്.പിഒ പ്രതിനിധി കെ.വി. ഏലിയാസ്, തൊഴിലുറപ്പു തൊഴിലാളിക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ്. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എഫ്‌പിഒ ഭാരവാഹികള്‍ക്കുള്ള ശില്‍പശാല നബാര്‍ഡ് ജനറല്‍മാനേജര്‍ മനോജ് ഉദ്‌ഘാടനം ചെയ്‌തു. ജോര്‍ട്ടി എം. ചാക്കോ അധ്യക്ഷനായി. കേരളബാങ്ക് റിസോഴ്‌സ് പേഴ്‌സണ്‍ എസ് കുമാര്‍ സംസാരിച്ചു. കൃഷ്‌ണവാരിയര്‍, പി.വി. ജോര്‍ജ,് ഷാജി സ്‌കറിയ എന്നിവര്‍ ക്ലാസ്സെടുത്തു. സിപിഐഎം കൊല്ലംജില്ലാസെക്രട്ടറി എസ്. സുദേവന്‍, ജില്ലാകമ്മറ്റിയംഗം എം. നസീര്‍, കിംസാറ്റ് ചെയര്‍മാന്‍ എസ്. വിക്രമന്‍, സിപിഐഎം ഏരിയാസെക്രട്ടി വി. സുബ്ബലാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരന്‍, ജില്ലാപഞ്ചായത്ത് സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെ. നജീബത്ത്, ചിതറ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് അബ്ദുല്‍ഹമീദ്, കരകുളം ബാബു, ബി. ശിവദാസന്‍പിള്ള, എം.എസ്. മുരളി, കേരളബാങ്ക് ജനറല്‍ മാനേജര്‍ ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.