നവീകരിച്ച കേരളബാങ്ക് ചങ്ങനാശ്ശേരി സായാഹ്നശാഖ ഉത്ഘാടനം ചെയ്തു
കേരള ബാങ്ക് ചങ്ങനാശ്ശേരി സായാഹ്നശാഖയുടെ നവീകരിച്ച മന്ദിരം മതുമൂലയിൽ സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എംഎൽ എ അദ്ധ്യക്ഷനായി. കേരള ബാങ്ക് സി ഇ ഒ ജോർട്ടി എം ചാക്കോ നിക്ഷേപം സ്വീകരിച്ചു. കേരള ബാങ്ക് ഡയറക്ടർ ഫിലിപ് കുഴികുളം,കൗൺസിലർ ബീന ജിജൻ, സഹകാരി കളായ അഡ്വ ജോസ് ഫിലിപ്പ്, എം.ടി. ജോസഫ്, ആർ ഉണ്ണിക്കൃഷ്ണ പിള്ള, സി ഡി എസ് മോളമ്മ തോമസ്, ബാങ്ക് ജനറൽ മാനേജർ ലത പിള്ള എന്നിവർ സംസാരിച്ചു.
കോട്ടയം സി സി പി ഡി ജനറൽ മാനേജർ ടി പി ജോസഫ്, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ബിന്ദു ബി നായർ, വിൻസി ദേവസ്സി, ശശികുമാർ പി എസ്,ഏരിയ മാനേജർ ജോസി ജെ വലിയ പറമ്പിൽ , മാനേജർ സി സാമ്മ ജോസഫ് തുടങ്ങി യവർ സന്നിഹിതരായി.