കേരാഫെഡ് വെളിച്ചെണ്ണ കുറഞ്ഞ വിലയ്ക്കു കിട്ടും
ഓണ വിപണിക്ക് ആശ്വാസമായി കേരള കേര കർഷക സഹകരണ വിപണന ഫെഡറേഷൻ (കേരാഫെഡ്) വെളിച്ചെണ്ണ വിലയിൽ കുറവു വരുത്തി. ഒരു ലിറ്റർ പാക്കറ്റിന്റെ വിൽപന വില 529 രൂപയാണെങ്കിലും479 രുപയ്ക്കു നൽകും. അര ലിറ്റർ പാക്കറ്റ് 240 രുപയ്ക്കു കിട്ടും. വിൽപന വില 265 രൂപയാണ്.