ജൂനിയര്‍ ക്ലര്‍ക്ക്; താല്‍കാലികചുരുക്കപ്പട്ടികയായി
സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് 8/2025 നമ്പര്‍ വിജ്ഞാപനപ്രകാരം വിവിധസഹകരണസംഘങ്ങളിലേക്കും ബാങ്കുകളിലേക്കും ജൂനിയര്‍ ക്ലര്‍ക്ക് തസ്‌തികയിലേക്ക് ഓഗസ്റ്റ് മൂന്നിനു നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഇതു പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരാതികളുള്ളവര്‍കാന്‍ഡിഡേറ്റ് ലോഗിനിലൂടെ സെപ്‌റ്റംബര്‍ 10നകം അറിയിക്കണം. അവ പരിശോധിച്ചശേഷമായിരിക്കും അന്തിമ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക. ഒഎംആര്‍ഷീറ്റിന്റെ പകര്‍പ്പു വേണ്ടവര്‍ സഹകരണസര്‍വീസ് പരീക്ഷാബോര്‍ഡിന്റെ അക്കൗണ്ടില്‍ 118രൂപ ഫീ അടച്ചതിന്റെ വിവരങ്ങളും ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും സഹിതം പരീക്ഷാബോര്‍ഡിന് അപേക്ഷ നല്‍കണം. 17490/2025 നമ്പര്‍ റിട്ട് ഹര്‍ജിയിലെ അന്തിമവിധിക്കു വിധേയമായിട്ടായിരിക്കും നിയമനം.