വിവരസാങ്കേതിക വിദ്യാനയം പ്രകാശനം ചെയ്തു

Moonamvazhi

കാസർഗോഡ് ജില്ലാ പാക്സ് സെക്രട്ടറി ഫോറം ജില്ലയിലെ സഹകരണ സംഘങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ വിവര സാങ്കേതിക വിദ്യാനയം ഓഡിറ്റ് ഡയറക്ടർ ഷെറിൻ പ്രകാശനം ചെയ്തു. കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം, ജോയിന്റ് രജിസ്ട്രാർ ലസിത, ജോയിന്റ് ഡയറക്ടർ മാത്യു, സെക്രട്ടറി ഫോറം കമ്മിറ്റി അംഗങ്ങളായ ഗംഗാധരൻ, അഡ്വ. രാജൻ കുണിയേരി, സുരേഷ് പായം, ഗിരിധരൻ തുടങ്ങി യവർ സംബന്ധിച്ചു.

കേരള ബാങ്ക് മലപ്പുറം കൺകറന്റ് ഓഡിറ്റർ മുഹമ്മദ് ഷഹീറിന്റെ നേതൃത്വത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർ അടങ്ങുന്ന ടീം ആണ് ഐ ടി പോളിസി തയ്യാറാക്കിയത്. ഇടപാടുകരുടെ വിവരങ്ങൾ സുരക്ഷിതവും കാര്യക്ഷമവുമായി സൂക്ഷിക്കുന്നതിനും ആന്തരികവും ബാഹ്യവുമായ സൈബർ ഭീഷണികൾ നേരിടുന്നതിനും, സൈബർ / ബാങ്കിങ് നിയമങ്ങൾ പാലിക്കാനും ജീവനക്കാർക്ക് യൂസേജ് നയം നടപ്പാക്കാനും ഇതു സഹായകമാണെന്നും മറ്റ് ജില്ലകളിലും നടപ്പാക്കാൻ സഹായിക്കാൻ സന്നദ്ധമാ ണെന്നും സെക്രട്ടറി ഫോറം അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 392 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!