മലപ്പുറംജില്ലയിലെ തിരൂര്‍ ആലത്തിയൂരുള്ള ഇമ്പിച്ചബാവ സ്‌മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഐപി, ഒപി, ഫിസിയോ തെറാപ്പി ഹോംകെയര്‍, പെയിന്‍ ക്ലിനിക്ക്, ഗൈനക്കോളജിക്കല്‍ ഫിസിയോതെറാപ്പി, സ്‌പോര്‍ട്‌സ് തെറാപ്പി, ന്യൂേേറാ ഫിസിയോ തെറാപ്പി എന്നിവയോടെ വിപുലീകരിച്ച മള്‍ട്ടിസ്‌പെഷ്യാലിറ്റിഫിസിയോതെറാപ്പി വിഭാഗം ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാരി ഉദ്‌ഘാടനം നിര്‍വഹിച്ചു. വര്‍ക്കിങ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജിതിന്‍ സി. ഡേവിസ് അധ്യക്ഷത വഹിച്ചു. ഡോ. വനജാജമാല്‍, ആശുപത്രി ചെയര്‍മാന്‍ എ. ശിവദാസന്‍, ഡയറക്ടര്‍മാരായ എ.പി. സുദേവന്‍, പി.ടി. നാരായണന്‍, പി. മുഹമ്മദ് അലി, പി. ഇന്ദിര, മാനേജിങ് ഡയറക്ടര്‍ ശുഐബ് അലി, ഡോ. ഷംസുദ്ദീന്‍, ഡോ. ലിബി മനോജ്, ഡോ. സുബ്രഹ്മണ്യരാജന്‍, ഡോ. ജെയ്‌സണ്‍ ജെയിംസ്, ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ആശ രതീഷ്, ചീഫ് ഫിസിയോ തെറാപ്പിസ്റ്റ് രതീഷ് തുടങ്ങിയവര്‍ സന്നിഹിതരായി.
