ഇഫ്‌കോ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
പ്രമുഖസഹകരണസ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ആന്റ് ഫെര്‍ടിലൈസേഴ്‌സ് കോഓപ്പറേറ്റീവിന്റെ (ഇഫ്‌കോ) സാഹിത്യപുരസ്‌കാരങ്ങള്‍ക്ക് മൈത്രേയി പുഷ്‌പയും അങ്കിതാജെയിനും അര്‍ഹരായി. ഹിന്ദിനോവലിസ്‌റ്റാണു മൈത്രേയി പുഷ്‌പ. ഇഫ്‌കോ സാഹിത്യസമ്മാന്‍ ആണ് മൈത്രേയിക്കു കിട്ടിയിരിക്കുന്നത്. അങ്കിതക്ക് ഇഫ്‌കോ യുവസാഹിത്യസമ്മാനും. ഓ, രേ, കിസാന്‍ എന്ന നോവലിനാണ് അങ്കിത പുരസ്‌കാരം നേടിയത്. കാര്‍ഷികജീവിതയാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നോവലാണിത്. മുതിര്‍ന്ന എഴുത്തുകാരന്‍ ചന്ദ്രകാന്തയുടെ നേതൃത്വത്തിലുള്ള ജൂറിയാണു പുരസ്‌കാരാഹര്‍ഹരെ തിരഞ്ഞെടുത്തത്. എഴുത്തുകാരായ നസീറ ശര്‍മ, ആനന്ദ് വിജയ്, യതീന്ദ്രിമിശ്ര, ഉല്‍കര്‍ഷ് ശുക്ല, ഡോ. നളിന്‍വികാസ് എന്നവരും ജൂറിയിലുണ്ടായിരുന്നു. ഗ്രാമീണജീവിതത്തെയും കാര്‍ഷികരംഗത്തെ ആശങ്കകളെയും പ്രതിഫലിപ്പിക്കുന്ന രചനകളാണ് പരിഗണിച്ചത്. ഹിന്ദിയില്‍ ബിരുദാനന്തരബിരുദമുള്ള മൈത്രേയി പുഷ്‌പ ചിന്‍ഹാര്‍, ഗോമ ഹസ്‌തി ഹൈ, ലാല്‍മണിയാന്‍ താഥ അന്യ കഹാനിയാന്‍, ചാന്‍ഹ്, പിയരി കാ സപ്‌ന, സമഹ്രകബാനിബായയന്‌ഡ, സ്‌മൃതിദന്‍ല്, ബേട്വാ ബേഹ്‌തി രഹി, ഇടന്നമം, ചാക്ക്, ജൂല നട്, ആല്‍കബൂര്‍ത്തരി, ആഗന്‍പക്കി, വിഷന്‍, കഹി ഇസുരി ഫാഗ്, ട്രിബ ഹാത്ത്, ഗുണ ബേഹുനാ, ഫരിഷ്‌ഠെ നിഖലായ് എന്നീ കൃതികളുടെ കര്‍ത്താവാണ്. വസുമതി കി ചിട്ടി, മണ്ട ഹര്‍ യുഗ് മെയന്‍ എന്നീ കഥകള്‍ ടെലിഫിലിമുകളാക്കിയിട്ടുണ്ട്. പ്രേംചന്ദ് സമ്മാന്‍, സരോജിനി നായിഡു അവാര്‍ഡ്, മഹാത്മഗാന്ധി സമ്മാന്‍, സാഹിത്യകാര്‍സമ്മാന്‍ എന്നീ പുരസ്‌കാരങ്ങള്‍ നേിയിട്ടുണ്ട്.

അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന അങ്കിത അതുപേക്ഷിച്ചു മുഴുവന്‍സമയസാഹിത്യരചനയിലേക്കു തിരിഞ്ഞയാളാണ്. മെയ്‌ന്‍ സേ മാ തക്ക്, ബഗേലിയെ, മൊഹല്ല സലിംബാഗ്, ആതങ്കിമോര്‍ എന്നിവയാണു കൃതികള്‍. എഴുത്തിനുപുറമെ കൃഷിയിലും ഗ്രാമീണസംരംഭങ്ങളിലും സക്രിയമാണ്. കാര്‍ഷികോല്‍പാദനസ്ഥാപനമായ വൈദിക വാടികയുടെയും ജയ് ജംഗിള്‍ കര്‍ഷകഉല്‍പാദകക്കമ്പനിയുടെയും ഡയറക്ടറാണ്. വനവിഭവങ്ങള്‍ ശേഖരിച്ചു വിറ്റു ജീവിക്കുന്ന ആദിവാസിസ്‌ത്രീകളുടെ സ്വയംസഹായസംഘങ്ങളുടെ ഉന്നമനത്തിനായും സക്രിയം പ്രവര്‍ത്തിക്കുന്നുണ്ട്. ശില്‍പചിത്രകലാകാരിയുമാണ്. ആര്‍ട് ആന്റ് അങ്കിത എന്ന കലാസംരംഭം നടത്തുന്നുമുണ്ട്. 2011ലാണ് ഇഫ്‌കോ സാഹിത്യസമ്മാന്‍ ഏര്‍പ്പെടുത്തിയത്. പതിനൊന്നുലക്ഷംരൂപയാണു സമ്മാനത്തുക. രണ്ടരലക്ഷം രൂപയാണ് അഫ്‌കോ യുവസാഹിത്യസമ്മാന്‍ പുരസ്‌കാരത്തുക. ഡിസംബര്‍ 30നു ഡല്‍ഹിയില്‍വച്ചു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

