തിരുവനന്തപുരം ഐസിഎമ്മില്‍ എച്ച്‌ഡിസിഎം

Moonamvazhi

ദേശീയ സഹകരണപരിശീലനകൗണ്‍സിലിന്റെ (എന്‍സിസിടി) കീഴില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍(ഐസിഎം) എച്ച്‌ഡിസിഎം കോഴ്‌സിന്‌ അപേക്ഷിക്കാനുള്ള അവസാനതിയതി ജൂലൈ 10 ആണ്‌. ഒരുവര്‍ഷത്തെ കോഴ്‌സാണിത്‌. യോഗ്യത: ബിരുദം. പ്രായപരിധി 45 വയസ്സ്‌. സഹകരണസംഘം/വകുപ്പുജീവനക്കാര്‍ക്കു പ്രായപരിധി ബാധകമല്ല. കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനും സഹകരണപരീക്ഷാബോര്‍ഡും അംഗീകരിച്ചിട്ടുള്ള കോഴ്‌സാണിത്‌. കേരളബാങ്ക്‌, അര്‍ബന്‍/സര്‍വീസ്‌ സഹകണബാങ്കുകള്‍, ദേശീയ-സംസ്ഥാനതലങ്ങളിലെ സഹകരണഫെഡറേഷനുകള്‍ തുടങ്ങിയവയില്‍ ജോലിസാധ്യതയുള്ള കോഴ്‌സാണിതെന്നു സ്ഥാപനം അറിയിച്ചു. പട്ടികജാതി-വര്‍ഗക്കാര്‍ക്കും സഹകരണവകുപ്പുജീവനക്കാര്‍ക്കും സഹകരണസംസ്ഥാനതലജീവനക്കാര്‍ക്കും സംവരണമുണ്ട്‌. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ https://www.icmtvm.org ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 460 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!