ഐസിഎമ്മില്‍ പരിശീലനങ്ങള്‍

[mbzauthor]

തിരുവനന്തപുരം പൂജപ്പുരം മുടവന്‍മുകളിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) ജൂണില്‍ വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിക്കും. സഹകരണസംഘങ്ങളുടെ ഭരണസമിതിയംഗങ്ങള്‍ക്കായി ചട്ടം 50 എ പ്രകാരമുള്ള പരിശീലനം ആണ്‌ ഒന്ന്‌. പല ബാച്ചായാണിത്‌. ജൂണ്‍രണ്ടുമുതല്‍ നാലുവരെ, 11മുതല്‍ 13വരെ, 23മുതല്‍ 25വരെ, 25മുതല്‍ 27വരെ എന്നിങ്ങനെയാണു ബാച്ചുകള്‍. സഹകരണസംഘങ്ങളുടെ നിയമവും ചട്ടങ്ങളും, നിയമപരമായ ഉത്തരവാദിത്തങ്ങള്‍, സേവനകാര്യങ്ങള്‍, അടിസ്ഥാനഅക്കൗണ്ടിങ്‌, ഫണ്ട്‌ മാനേജ്‌മെന്റ്‌, വായ്‌പാരേഖകള്‍ തയ്യാറാക്കല്‍, തന്ത്രപരമായ തീരുമാനം എടുക്കല്‍ എന്നിവയാണു വിഷയങ്ങള്‍. 3000രൂപയാണു ഫീസ്‌. 18%ജിഎസ്‌ടിയും അടക്കണം. കൂടുതല്‍ വിവരം +91 – 9946793893, +91 – 7025911460 എന്നീ നമ്പരുകളില്‍ അറിയാം.

ജൂണ്‍ 16മുതല്‍ 21 വരെ പ്രൊഫണല്‍ ഡവലപ്‌മെന്റ്‌്‌ പ്രോഗ്രാം ഉണ്ട്‌. പ്രാഥമിക സഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറിജീവനക്കാര്‍ക്കു സ്ഥാനക്കയറ്റത്തിനും ഇന്‍ക്രിമെന്റിനും സഹായകമാണിത്‌. 6000 രൂപയാണു ഫീസ്‌. 18 ശതമാനം ജിഎസ്‌ടിയും അടക്കണം. കൂടുതല്‍ വിവരം +91 – 9946793893, +91 – 7025911460 എന്നീ നമ്പരുകളില്‍ അറിയാം.
ജൂണ്‍ 18മുതല്‍ 20വരെ ടെക്‌നോളജിക്കല്‍ സപ്പോര്‍ട്ട്‌ പ്രോഗ്രാമും നടത്തും. സഹകരണസംഘംജീവനക്കാര്‍ക്കുള്ള കമ്പ്യൂട്ടര്‍ ബോധവല്‍കരണപരിപാടിയാണിത്‌. മൈക്രോസോഫ്‌റ്റ്‌ വേര്‍ഡ്‌, മൈക്രോസോഫ്‌റ്റ്‌ എക്‌സെല്‍, മൈക്രോസോഫ്‌റ്റ്‌ പവര്‍ പോയിന്റ്‌, ഇന്റര്‍നെറ്റ്‌ തുടങ്ങിയവയുടെ അടിസ്ഥാനകാര്യങ്ങള്‍ പഠിപ്പിക്കും. 3000രൂപയാണു ഫീസ്‌. 18 ശതമാനം ജിഎസ്‌ടിയും അടക്കണം. കൂടുതല്‍ വിവരം +91 – 9946793893, +91 – 9562701326 എന്നീ നമ്പരുകളില്‍ അറിയാം.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 345 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!