ഐസിഎ എപി റീജണല്‍ അസംബ്ലയില്‍ ചര്‍ച്ചകള്‍ സ്‌ക്രിയം

Moonamvazhi

വിവിധ വിഷയങ്ങളില്‍ സക്രിയമായ ചര്‍ച്ചകളോടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്കിന്റെ റീജണല്‍ അസംബ്ലി സമ്മേളനം പുരോഗമിക്കുന്നു. ഒരു വട്ടമേശച്ചര്‍ച്ചയോടെയാണു പതിനേഴാമത്‌ ഐസിഎ എപി റീജണല്‍ അസംബ്ലി തുടങ്ങിയത്‌. ഐസിഎ എപി പ്രസിഡന്റ്‌ ഡോ. ചന്ദ്രപാല്‍സിങ്‌ യാദവ്‌ സംസാരിച്ചു. വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സഹകരണപ്രസ്ഥാനത്തിനു പുരോഗതിയുണ്ടാകൂ എന്ന്‌ അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെ നേരിടുന്നതില്‍ സഹകരണപ്രസ്ഥാനങ്ങള്‍ കടുതല്‍ സക്രിയമാകണം. പങ്കാളിത്ത ദൗത്യദര്‍ശനവും കൂട്ടായ ആസൂത്രണവും ശക്തമായ മേഖലാതലസഹകരണവും വേണം. എങ്കില്‍ മാത്രമേ താഴെത്തലത്തിലുള്ള സഹഹകരണപ്രസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും വികസനഅവസരങ്ങള്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്യൂ എന്ന്‌ അദ്ദേഹം പറഞ്ഞു. ദേശീയസഹകരണയൂണിയന്‍ ഡെപ്യൂട്ടി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സാവിത്രി സിങ്ങും സംസാരിച്ചു. പ്രായോഗികസഹകരണപദ്ധതികളും പരസ്‌പരവിദ്യാഭ്യാസവും ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്‌തു. സെമിനാറിനുശേഷം അംഗങ്ങള്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചു. സഹകരണയത്‌നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ളതാണു ചാര്‍ട്ടര്‍.


ഏഷ്യയിലെയും പസഫിക്കിലെയും കാര്‍ഷികസഹകരണസംഘങ്ങളുടെ വികസനത്തിനായുള്ള ശൃംഖലയുടെ (എന്‍ഇഡിഎസി) സംഘം വിവിധ ശ്രീലങ്കന്‍ സഹകരണസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി. ഇന്ത്യയുടെ കേന്ദ്രസഹകരണമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി കൂടിയായ പങ്കജ്‌ കുമാര്‍ ബന്‍സാല്‍ ആണ്‌ എന്‍ഇഡിഎസി ചെയര്‍മാന്‍. എന്‍ഇഡിഎസിയുടെ ആഭിമുഖ്യത്തില്‍ ഏഷ്യയിലും പസഫിക്കിലുംസഹകരണപ്രസ്ഥാനത്തിലൂടെ മികച്ചതും സുസ്ഥിരവുമായ കാലാവസ്ഥപ്രതിരോധശേഷിയുള്ളതുമായ കാര്‍ഷികവികനത്തെപ്പറ്റിയുള്ള സെമിനാര്‍ നടന്നു. ബന്‍സാല്‍, ഐസിഎ എപി റീജണല്‍ ഡയറക്ടര്‍ ബാലസുബ്രഹ്മണ്യന്‍ അയ്യര്‍, ഹിറോഫുമി കോബയാഷി (ജപ്പാന്‍), ജ്യോതിസരൂപ്‌ (ഇന്ത്യ ) തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ഇഡിഎസിയുടെ പ്രതിനിധിസംഘത്തില്‍ ഇന്ത്യയിലെ ദേശയസഹകരണയൂണിയന്‍, അര്‍ബന്‍ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ നാഫ്‌സ്‌കോബ്‌, പിഎച്ച്‌ഡിസിസിസിഐ, ദേശീയസഹകരണവികസനകോര്‍പറേഷന്‍, ഇഫ്‌കോ, നാഫെഡ്‌., തുടങ്ങിയവയിലെ ഉന്നതോദ്യോഗസ്ഥരുണ്ട്‌.
യുവജനസമ്മേളനവും ശ്രദ്ധേയമായി. കഴിഞ്ഞ ജൂലായില്‍ അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ആഗോളയുവജനസമിതി പ്രസിഡന്റായി ഇന്ത്യയില്‍നിന്നുള്ള ഹര്‍ഷ്‌ സംഘാനിയെ തിരഞ്ഞെടുത്തിരുന്നു. അതിനുപുറമെ ദേശീയ യുവസഹകരണസംഘത്തിലെ (എന്‍വൈസിഎഎസ്‌) അഭിഷേക്‌ കുമാര്‍ രണ്ടാം വൈസ്‌ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. 23പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ജോര്‍ദാനിലെയും ഇറാനിലെയും സ്ഥാനാര്‍ഥികളെ തോല്‍പിച്ചാണ്‌ അഭിഷേക്‌ കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. അഭിഷേകിന്‌ 10 വോട്ട്‌ ലഭിച്ചു. ഐസിഎ എപി പ്രസിഡന്റ്‌ ഡോ. ചന്ദ്രപാല്‍സിങ്‌ യാദവും ഹര്‍ഷ്‌സംഘാനിയും അടക്കമുള്ളവര്‍ അഭിഷേക്‌ കുമാറിനെ അഭിനന്ദിച്ചു. ഫിലപ്പൈന്‍സില്‍നിന്നുള്ള ഗെലിസബത്ത്‌ കാബുഹാറ്റ്‌ ആണ്‌ മറ്റൊരു വൈസ്‌പ്രസിഡന്റ്‌.

ഐസിഎ എപിയുടെ യുവഎഞ്ചിനിയര്‍മാരുടെയും ഗവേഷണകരുടെയും ശില്‍പശാലയില്‍ ശ്രീലങ്കയിലെ സനസ സഹകരണഫെഡറേഷന്റ പ്രതിനിധി ലക്ഷ്‌മീ ഡി സില്‍വ, ഐസിഎ എപിയുടെ പ്രതിനിധി നവീന്‍കുമാര്‍ സിങ്‌, സനസ ഇന്റര്‍നാഷണല്‍ മാനേജിങ്‌ ഡയറക്‌ടര്‍ സമദാനീ കിരിവാന്‍ഡെനിയ, ഡോ. സിന്തിയാ ഗിയാഗ്നോകോവോ, ഡോ. സിഡ്‌സെല്‍ ഗ്രിംസ്റ്റാഡ്‌, ഡോ. ആന്‍ ആപ്‌സ്‌, ഡോ. പാട്രിക്‌ ജോണ്‍ റിക്കോ തുടങ്ങിയവര്‍ സംസാരിച്ചു. സഹകരണം മികച്ച ലോകം സൃഷ്ടിക്കുമെങ്കിലും യുവാക്കളുമായി എങ്ങനെ സംവദിക്കണം എന്നതായിരുന്നു ശില്‍പശാലയുടെ വിശയം.
സഹകരണം സാമൂഹികനീതിയെ എങ്ങനെ സഹായിക്കുന്നു എന്ന മറ്റൊരു ചര്‍ച്ചയില്‍ ഐസിഎ എപി പ്രതിനിധി നവീന്‍കുമാര്‍ സിങ്‌, എസിഎ നിയമസമിതി ചെയര്‍മാന്‍ പ്രൊഫ. ഹാഗെന്‍ ഹെന്‍ട്രി തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തില്‍നിന്ന്‌ സംഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, അന്താരാഷ്ട്രസഹകരണസഖ്യത്തിലും അന്താരാഷ്ട്രആരോഗ്യപരിചരണസഹകരണസഖ്യത്തിലും അംഗത്വുമുള്ള കൊല്ലത്തെ എന്‍എസ്‌ സഹകരണആശുപത്രിയുടെ ചെയര്‍മാന്‍ പി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഐസിഎ എപിയുടെ വിവിധസ ചര്‍ച്ചകളില്‍ സംബന്ധിക്കുന്നുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 768 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!