കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ത്രിവല്‍സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാനതിയതി 16നു തീരും. കണ്ണൂര്‍, സേലം, ഗഡക്, വെങ്കിടഗിരി എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന കോഴ്‌സാണിത്. അഖിലേന്ത്യാസാങ്കേതികവിദ്യാഭ്യാസകൗണ്‍സിലിന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരമുണ്ട്. എസ്.എസ്.എല്‍.സി അഥവാ തത്തുല്യപരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജൂലൈ ഒന്നിനു16 വയസ്സിനും 23 വയസ്സിനും മധ്യേ. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 25വയസ്സുവരെയാകാം. 40സീറ്റുണ്ട്. 30സീറ്റു കേരളത്തിലുള്ളവര്‍ക്കും ആറുസീറ്റു തമിഴ്‌നാട്ടുകാര്‍ക്കും രണ്ടുസീറ്റുവീതം കര്‍ണാടകക്കാര്‍ക്കും പോണ്ടിച്ചേരിക്കാര്‍ക്കുമാണ്. കൂടാതെ കേരളത്തിലെ നാലുവിദ്യാര്‍ഥികള്‍ക്കു സേലത്തെയും മൂന്നുപേര്‍ക്കുവീതം വെങ്കിടഗിരി, ഗഡക് എന്നിവിടങ്ങളിലെയും ഐ.ഐ.എച്ച്.ടി.കളിലും പ്രവേശനം ലഭിക്കും.

അപേക്ഷ നേരിട്ട് ഓഫീസില്‍ നല്‍കുകയോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കുകയോ ചെയ്യാം. അപേക്ഷയുടെ പ്രിന്റ്‌ഔട്ട് ജൂണ്‍ 16നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍ 7 എന്ന വിലാസത്തില്‍ ലഭിക്കണം. (ഫോണ്‍: 0497-2835390. ഇ-മെയില്‍: [email protected] വെബ്‌സൈറ്റ്: www.iihtkannur.ac.in) അപേക്ഷാഫോം ഇന്‍സ്‌റ്റിറ്റിയൂട്ടില്‍നിന്നും ജില്ലാവ്യവസായകേന്ദ്രം ഓഫീസുകളില്‍നിന്നും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനനസര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സമര്‍പ്പിക്കണം. 4000രൂപ ട്യൂഷന്‍ഫീസ് അടക്കം 8200രൂപയാണ് ആദ്യവര്‍ഷം ഫീസിനത്തില്‍ അടക്കേണ്ടത്.