സഹകരണവീക്ഷണം ജിഎസ്‌ടി എന്‍ട്രിയെപ്പറ്റി ഓണ്‍ലൈന്‍ക്ലാസ് നടത്തുന്നു
സഹകരണവീക്ഷണം വാട്‌സാപ്‌കൂട്ടായ്‌മ സഹകരണസംഘങ്ങളില്‍ ജിഎസ്‌ടി എന്‍ട്രികള്‍ ചെയ്യേണ്ട വിധം എന്ന വിഷയത്തില്‍ കൂട്ടായ്‌മയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ COOPKERALAയില്‍ മാര്‍ച്ച് 18 ചൊവ്വാഴ്‌ച വൈകിട്ട് 7.15നു ക്ലാസ്സ് സംഘടിപ്പിക്കും. പ്രമുഖ ജിഎസ്‌ടി കണ്‍സള്‍ട്ടന്റ് ആസാദ് വിനോദ് ക്ലാസ്സെടുക്കും. സഹകരണവകുപ്പ് ഓഡിറ്റര്‍മാര്‍ക്കും സഹകരണസംഘംജീവനക്കാര്‍ക്കും സംഘങ്ങളിലെ ഇടപാടുകളില്‍ ഏതൊക്കെ രീതിയിലാണു ജിഎസ്‌ടി എന്‍ട്രികള്‍ രേഖപ്പെടുത്തേണ്ടത് എന്നതിന്റെ വിശദവിവരങ്ങള്‍ ക്ലാസ്സില്‍ അവതരിപ്പിക്കും. കൂട്ടായ്‌മയുടെ പതിനൊന്നാമത് പരിശീലനപരിപാടിയാണിത്. താഴെ കൊടുത്തിട്ടുള്ള ലിങ്കിലൂടെ ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്.
https://chat.whatsapp.com/EWGYSoslVBDLjmh74sTz2Thttps://chat.whatsapp.com/EWGYSoslVBDLjmh74sTz2T