ജിഎസ്‌ടി: മില്‍മ നൂറിലേറെ പാലുല്‍പന്നങ്ങളുടെ വില കുറച്ചു
ജി.എസ്.ടി കുറച്ചതിനെത്തുടര്‍ന്നു കേരളസംസ്ഥാനസഹകരണക്ഷീരവിപണനഫെഡറേഷന്‍ (മില്‍മ) പാലുല്‍പന്നങ്ങളുടെ വില കുറച്ചു. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറില്‍പരം ഉല്‍പന്നങ്ങളുടെ വിലയാണു കുറച്ചത്. പാക്കറ്റ്‌പാലിന് നേരത്തേതന്നെ ജിഎസ്‌ടി ഇല്ലാത്തതിനാല്‍ വിലയില്‍ മാറ്റമില്ല. ഐസക്രീമിനു 12മുതല്‍ 15വരെ ശതമാനം വില കുറച്ചിട്ടുണ്ട്. നെയ്യ് ലിറ്ററിന് 45 രൂപ കുറച്ചു. ഇനി 675 രൂപയായിരിക്കും. അരലിറ്റര്‍ നെയ്യിന് 25 രൂപ കുറച്ചു. 345 രൂപയ്‌ക്കു കിട്ടും. 400ഗ്രാം വെണ്ണപ്പാക്കറ്റിന് 15 രൂപ കുറച്ച് 225രൂപയ്‌ക്കു വില്‍ക്കും. 240രൂപയാണു നിലവില്‍ വില. 500ഗ്രാം പനീറിന്റെവില 245രൂപയില്‍നിന്ന് 234 രൂപയാക്കി. വാനില ഐസ്‌ക്രീം 220രൂപയില്‍നിന്നു 196രൂപയാക്കി.