സംഘങ്ങളുടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കു ജിഎസ്‌ടി ബാധകം

Moonamvazhi

സഹകരണസംഘങ്ങളുടെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കു ജിഎസ്‌ടി നിയമപ്രകാരമുള്ള എല്ലാ ബാധ്യതകളും ബാധകമായിരിക്കും. സംസ്ഥാന ജിഎസ്‌ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഏബ്രഹാം റെന്‍ അറിയിച്ചതാണിത്‌. മിസലേനിയസ്‌ സഹകരണസംഘങ്ങളുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിവേദനത്തിനുള്ള മറുപടിയായാണിത്‌ അറിയിച്ചത്‌. സഹകരണസംഘങ്ങളുടെ ബാങ്കിങ്‌ സേവനങ്ങള്‍ക്കു (നിക്ഷേപം വാങ്ങലും വായ്‌പ കൊടുക്കലും) ജിഎസ്‌ടിയില്ല. എന്നാല്‍ അവ വ്യക്തികളോ സ്ഥാപനങ്ങളോ കമ്പനികളോ നടത്തുന്നതരത്തിലുള്ളതും ജിഎസ്‌ടി നിയമപ്രകാരം നികുതിവിധേയമായതുമായ വാണിജ്യപ്രവര്‍ത്തനങ്ങള്‍ (സാധനങ്ങളുടെ വില്‍പനയും സേവനങ്ങള്‍ നല്‍കലും) നടത്തുന്നുണ്ടെങ്കില്‍ ജിഎസ്‌ടി നിയമപ്രകാരമുള്ള എല്ലാ ബാധ്യതയും ഉണ്ടായിരിക്കുമെന്ന്‌ കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ നെല്ലിമൂട്‌ പ്രഭാകരന്‌ സ്‌പെഷ്യല്‍ കമ്മീഷണര്‍ അയച്ച മറുപടിയില്‍ പറയുന്നു. ഒരു സ്ഥാപനത്തിനോ ഒരു പ്രത്യേകവിഭാഗത്തിനോ മാത്രമായി ഇളവനുവദിക്കാന്‍ വ്യവസ്ഥയില്ല. നിയമത്തിലുള്ളതു മാറ്റാന്‍ ഒരു സംസ്ഥാനത്തിനുമാത്രമായി സാധിക്കയുമില്ല. അത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതു ജിഎസ്‌ടി കൗണ്‍സിലാണെന്നും മറുപടിയിലുണ്ട്‌.ജിഎസ്‌ടിനിയമം പാലിച്ചില്ലെങ്കില്‍ അത്‌ ഒാഡിറ്റില്‍ രേഖപ്പെടുത്തിയിട്ടേ ഓഡിറ്റ്‌ തീര്‍ക്കാനാവൂ എന്ന്‌ സഹകരണഓഡിറ്റ്‌ ഡയറക്ടറും കോഓര്‍ഡിനേഷന്‍കമ്മറ്റിയുടെ ഒരു കത്തിനു മറുപടി നല്‍കി.

Moonamvazhi

Authorize Writer

Moonamvazhi has 424 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!