സ്വര്‍ണവായ്‌പ:ഈടിന്റെ വിലയുടെ 85%വരെ ചെറുവായ്‌പ കിട്ടും; വിലയിരുത്തലും ഉദാരം

Moonamvazhi

സ്വര്‍ണവും വെളളിയും ഈടു നല്‍കി എടുക്കുന്ന വായ്‌പകളുടെ കാര്യത്തില്‍ വായ്‌പക്കാരുടെ തിരിച്ചടവുശേഷി അടക്കമുള്ള വിശദവിലയിരുത്തല്‍ രണ്ടരലക്ഷംരൂപയ്‌ക്കുമുകളിലുള്ള വായ്‌പകളുടെ കാര്യത്തില്‍ മതിയാകുന്ന തരത്തില്‍ റിസര്‍വ്‌ ബാങ്ക സ്വര്‍ണവായ്‌പസംബന്ധിച്ച്‌ അന്തിമമാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഈടു വാങ്ങി വായ്‌പ കൊടുക്കുമ്പോള്‍ അധികം റിസ്‌കില്ലാത്ത തരത്തില്‍ ആനുപാതികത്വം പാലിച്ചും ചെറുവായ്‌പ കിട്ടാന്‍ എളുപ്പമാകുന്ന വിധത്തിലും ഉചിതമായ സമീപനം വായ്‌പനല്‍കുന്നവര്‍ക്കു കൈക്കൊള്ളാം. സ്വര്‍ണവും വെള്ളിയും പണയംവച്ച്‌ എടുക്കുന്ന രണ്ടരലക്ഷംരൂപരൂപവരെയുള്ള വായ്‌പകളുടെ കാര്യത്തില്‍ സ്വര്‍ണവിലയുടെ 85ശതമാനംവരെ വായ്‌പ നല്‍കാം. രണ്ടരലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ ഇത്‌ 80 ശതമാനമായിരിക്കും. അഞ്ചുലക്ഷത്തിനുമുകളില്‍ 75 ശതമാനവും. ഉപഭോഗവായ്‌പകളുടെ കാര്യമാണിത്‌. 2026 ഏപ്രില്‍ ഒന്നിനകം നിര്‍ദേശങ്ങള്‍ നടപ്പാക്കണം. നടപ്പാക്കുംമുമ്പുള്ള വായ്‌പകള്‍ക്ക്‌ അതിനുമുമ്പുള്ള നിര്‍ദേശങ്ങളാണു ബാധകം. ചെറുകിടധനകാര്യബാങ്കുകളും ലോക്കല്‍ ഏരിയാബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ഉള്‍പ്പെടെ എല്ലാ വാണിജ്യബാങ്കുകള്‍ക്കും വ്യവസ്ഥകള്‍ ബാധകമാണ്‌. പേമെന്റ്‌സ്‌ ബാങ്കുകള്‍ ക്കു ബാധമകല്ല. പ്രാഥമിക അര്‍ബന്‍ സഹകരണബാങ്കുകള്‍, സംസ്ഥാനസഹകരണബാങ്കുകള്‍, കേന്ദ്രസഹകരണബാങ്കുകള്‍ എന്നിവയ്‌ക്കും ഭവനധനസഹായക്കമ്പനികള്‍ ഉള്‍പ്പെടെയുള്ള ബാങ്കിതരധനകാര്യക്കമ്പനികള്‍ക്കും ബാധകമാണ്‌. ചെറുകിടവായപകളുടെതൊഴികെയുള്ള കാര്യത്തില്‍ കരടുവിജ്ഞാപനത്തിലെ ഏതാണ്ടെല്ലാ കാര്യവും അന്തിമവിജ്ഞാപനത്തിലുമുണ്ട്‌. കരടുവിജ്‌ഞാപനം മൂന്നാംവഴി ഏപ്രില്‍ 15നു വിശദമായി റിപ്പോര്‍ട്ടു ചെയ്‌തിരുന്നു.

 

Moonamvazhi

Authorize Writer

Moonamvazhi has 823 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!