കോഴിക്കോട്ട്‌ 21മുതല്‍ എഫ്‌.പി.ഒ. മേള

Moonamvazhi

21 മുതല്‍ 23വരെ കോഴിക്കോട്‌ സരോവരം പാര്‍ക്കിലെ കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററില്‍ കേരളത്തിലെ കര്‍ഷക ഉത്‌പാദകസ്ഥാപനങ്ങളുടെ (എഫ്‌പിഒ) മേള സംഘടിപ്പിക്കും. കോഴിക്കോട്‌ ആത്മ പ്രോജക്ട്‌ ഡയറക്ടര്‍ എസ്‌.സ്വപ്‌ന, കോഴിക്കോട്‌ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രജനീമുരളീധരന്‍, ആത്മ ഡെപ്യൂട്ടി പ്രോജക്ട്‌ ഡയറക്ടര്‍ സീമ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അസിസ്‌റ്റന്റ്‌ ഡയറക്ടര്‍ നീന കെ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്‌. കേരളത്തിലെ കാര്‍ഷികബിസിനസുകളെ പ്രോല്‍സാഹിപ്പിക്കലാണു ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ 10000 എഫ്‌പിഒ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെയാണു മേള. ചെറുകിടകര്‍ഷകര്‍, കര്‍ഷകക്കൂട്ടായ്‌മകള്‍, എഫ്‌.പി.ഒ കള്‍ എന്നിവയുടെ ഉല്‍പന്നങ്ങളുടെ പ്രദേശനവും വില്‍പനയും ഉണ്ടാകും. 21നു രാവിലെ 10നു കൃഷി്‌മന്ത്രി പി. പ്രസാദ്‌ ഉദ്‌ഘാടനം ചെയ്യും. എം.കെ. രാഘവന്‍ എം.പി. അധ്യക്ഷനാവും. മൂല്യവര്‍ധിതോല്‍പന്നശൃംഖലകള്‍ ശക്തമാക്കാനും വിപണനവും ബ്രാന്റും മെച്ചമാക്കാനും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള പരിശീലനങ്ങള്‍ മേളയിലുണ്ടാകും. കര്‍ഷകരും കാര്‍ഷികബിസിനസ്‌ വിദ്‌ഗ്‌ധരും കര്‍ഷകസംഘങ്ങളും വ്യവസായപ്രമുഖരും തമ്മില്‍ പരസ്‌പരസഹകരണവും പങ്കാളിത്തവും വളര്‍ത്താനുള്ള പരിപാടികളും ബിസിനസ്‌-ടു-ബിസിനസ്‌ മീറ്റുകളും നടത്തും. 50ല്‍പരം എഫ്‌പിഒകളുടെ സ്റ്റാള്‍ ഉണ്ടാകും. എഫ്‌പിഒ അംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും വിദഗ്‌ധര്‍ ക്ലാസ്സെടുക്കും. ദിവസവും കലാപരിപാടികളും ഉണ്ടാകും.

Moonamvazhi

Authorize Writer

Moonamvazhi has 190 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News