രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണഇ-സ്റ്റാമ്പിങ്ങില്‍

Moonamvazhi

സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറിയതായി സര്‍ക്കാര്‍ അറിയിച്ചു. അഞ്ചുലക്ഷംരൂപയ്‌ക്കുമുകളിലുള്ള മുദ്രപ്പത്രങ്ങള്‍ 2017ല്‍തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്കു മാറിയിരുന്നു. ഇപ്പോള്‍ അതിനുതാഴേക്കുള്ള മുദ്രപ്പത്രങ്ങള്‍കൂടി ഇ-സ്റ്റാമ്പിങ്ങിലേക്കു മാറി. രജിസ്‌ട്രേഷന്‍മേഖലയില്‍ ഇ-സ്റ്റാമ്പിങ്‌ ഏര്‍പ്പെടുത്തുന്ന ആദ്യസംസ്ഥാനമാണു കേരളം. മുദ്രപ്പത്രങ്ങള്‍ ഇലക്ട്രോണിക്‌ രൂപത്തില്‍ ലഭ്യമാകുന്നതാണ്‌ ഇ-സ്റ്റാമ്പിങ്‌. ഇ-സ്‌റ്റാമ്പിങ്‌ വഴി വെണ്ടര്‍മാര്‍മുഖേന പൊതുജനങ്ങള്‍ക്കു മുദ്രപ്പത്രങ്ങള്‍ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാം. വെണ്ടര്‍മാര്‍ക്കു വെബ്‌സൈറ്റ്‌ ഉപയോഗപ്പെടുത്താന്‍ പ്രത്യേക ലോഗിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. മുദ്രപ്പത്രങ്ങള്‍ കടലാസില്‍ അച്ചടിക്കുന്നത്‌ ഒവിവാകുന്നതിലൂടെ വര്‍ഷം 60കോടിരൂപയാണു സര്‍ക്കാരിനു ലാഭം. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏതുമൂല്യത്തിലുള്ള മുദ്രപ്പത്രവും ലഭിക്കും. പഴയആധാരങ്ങള്‍ ഡിജിറ്റൈസ്‌ ചെയ്‌ത്‌ പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുമുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 311 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News