ഡിജിറ്റല്‍ വായ്‌പാആപ്പ് ഡയറക്ടറി: ഇന്നുമുതല്‍ വിവരങ്ങള്‍ ചേര്‍ക്കാം
ഡിജിറ്റല്‍ വായ്‌പാആപ്പുകളുടെ (ഡിഎല്‍എ) ഡയറക്ടറി ജനങ്ങള്‍ക്കു ലഭ്യമാക്കാനായി, റെഗുലേറ്ററി സ്ഥാപനങ്ങള്‍ (ആര്‍.ഇ) ഡിഎല്‍എകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിന്റെ കേന്ദ്രീകൃതവിവരമാനേജ്‌മെന്റ് സംവിധാനത്തിലൂടെ (സിഐഎംഎസ്) അറിയിക്കണമെന്നും ഇതിനുള്ള പോര്‍ട്ടല്‍ മെയ് 13നു പ്രവര്‍ത്തനക്ഷമമാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സ്ഥാപനങ്ങള്‍ ജൂണ്‍ 15നകം പ്രാഥമികവിവരങ്ങള്‍ ചേര്‍ക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ജൂലൈ ഒന്നിനകം ഡിജിറ്റല്‍ വായ്‌പാ ആപ്പുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഡിജിറ്റല്‍ വായ്‌പാആപ്പുകളും റെഗുലേറ്ററി സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സംബന്ധിച്ച അവകാശവാദങ്ങള്‍ പരിശോധിക്കാന്‍ ഇതു സഹായകമാകും. സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധനകള്‍കൂടാതെ പ്രസിദ്ധീകരിക്കുകയാണു ചെയ്യുക. സ്ഥാപനങ്ങള്‍ വിവരങ്ങള്‍ പുതുക്കുന്ന മുറയ്‌ക്കു പട്ടിക സ്വാഭാവികമായി പുതുക്കപ്പെടും.
വിവിധവായ്‌പാപദ്ധതികള്‍ ഒരുമിച്ചു വി്‌ലയിരുത്തുമ്പോള്‍ പാലിക്കേണ്ട സുതാര്യത സംബന്ധിച്ചും പുതിയ നിര്‍ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. 2024 ഏപ്രില്‍ 26നു വിജ്ഞാപനം ചെയ്‌ത് ജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം പ്രസിദ്ധീകരിച്ചതാണിത്.ഡിജിറ്റല്‍ വായ്‌പ സംബന്ധിച്ച വിവിവധ മാര്‍ഗനിര്‍ദേശങ്ങള്‍ ഏകോപിപ്പിച്ചു ക്രമീകരിച്ചതിന്റെ ഭാഗമായാണ് ഡിജിറ്റല്‍ വായ്‌പാ ആപ്പ് ഡയറക്ടറിയും സുതാര്യതയും സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയത്.