മധ്യപ്രദേശ് നിക്ഷേപകസംഗമത്തില്‍ 2305 കോടിയുടെ സഹകരണ നിക്ഷേപധാരണ
മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയ ആഗോളനിക്ഷേപകസംഗമത്തില്‍ സഹകരണമേഖലയില്‍ 2305 കോടിരൂപയുടെ നിക്ഷേപത്തിനുള്ള 19 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. സംഗമത്തില്‍ സഹകരണസെഷന്‍ ഉണ്ടായിരുന്നു. എല്ലാ സഹകരണസംരംഭങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഹന്‍യാദവ് നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി. പുതിയ സഹകരണ-പൊതു-സ്വകാര്യ പങ്കാളിത്ത (സി-പിപിപി) മാതൃകയ്‌ക്കു സഹകരണമന്ത്രി വിശ്വാസ് കൈലൈസ് സാരംഗ് തുടക്കം കുറിച്ചു. സഹകരണനിക്ഷേപം ശക്തിപ്പെടുത്താന്‍ മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സഹകരണവകുപ്പില്‍ പ്രത്യേകനിക്ഷേപവിഭാഗം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. റിലയന്‍സ് പോലുള്ള കമ്പനികള്‍ സഹകരണമേഖലയില്‍ നിക്ഷേപം പ്രഖ്യാപിച്ചു. കേന്ദ്രസഹകരണജോയിന്റ് സെക്രട്ടറി സിദ്ധാര്‍ഥ്, മധ്യപ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് ബാണ്‍വാള്‍, റിലയന്‍സിന്റെ കുമാര്‍ അഭിഷേക്, പ്രതിഭാ സിന്റെക്‌സിന്റെ ശ്രേയസ്‌കര്‍ ചൗധരി, അഗ്രിവിസ്‌തയുടെ രാജീവ് സിങ്, ഭാരതീയ ബീജിലെ ജെ.പി. സിങ്, മജെസ്‌റ്റിക് ബസ്‌മതിയിലെ വിഗ്യാന്‍ ലോധ, ആര്‍എം ഗ്രൂപ്പിലെ ആനിമേഷ,് ജെയിന്‍, മഷ്‌റൂംവേള്‍ഡിലെ സമീര്‍ സാഗര്‍, വീ വിന്നിലെ അഭിഷേക് ഗുപ്‌ത, ന്യൂട്രാലിസ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കോ~ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പ്രദീപ് ദ്വിവേദി, സാവിര്‍ ബയോടെക്കിലെ സന്ദീപ് സുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.