സഹകരണ നിക്ഷേപസമാഹരണം 30വരെ നീട്ടി
സഹകരണനിക്ഷേപസമാഹരണം ഏപ്രില്‍ 30വരെ നീട്ടി. സംസ്ഥാനത്തിന്റെ വികസനം സഹകരണമേഖലയിലൂടെ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് അഞ്ചിനാണു നിക്ഷേപസമാഹരണകാമ്പയിനും പുതിയ അംഗത്വവിതരണവും ആരംഭിച്ചത്. ഏപ്രില്‍ മൂന്നിനു നിക്ഷേപസമാഹരണകാമ്പയിന്‍ അവസാനിപ്പിക്കാനാണു നിശ്ചയിച്ചിരുന്നത്. നിക്ഷേപസമാഹരണകാലത്ത് 15ദിവസംമുതല്‍ 45ദിവസംവരയുള്ള നിക്ഷേപത്തിന്റെ പലിശ ആറുശതമാനത്തില്‍നിന്ന് 6.25 ശതമാനമായും, 46ദിവസംമുതല്‍ 90ദിവസംവരെയുള്ളതിന്റെ പലിശ 6.5ശതമാനത്തില്‍നിന്ന് 6.75 ശതമാനമായും, 180ദിവസംമുതല്‍ 364ദിവസംവരെയുള്ളതിന്റെ പലിശ 7.5 ശതമാനത്തില്‍നിന്ന് 7.75 ശതമാനമായും, ഒരുവര്‍ഷംമുതല്‍ രണ്ടുവര്ഷത്തില്താഴെവരെയുള് ളതിന്റെ പലിശ എട്ടുശതമാനത്തില്‍നിന്ന് 8.5ശതമാനമായും രണ്ടുവര്‍ഷവും അതിനുമുകളിലും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ എട്ടുശതമാനത്തില്‍നിന്ന് 8.75 ശതമാനമായും ഉയര്‍ത്താനും 91ദിവസംമുതല്‍ 179ദിവസംവരെയുള്ളതിന്റെ പലിശ 7.25ശതമാനമായി തുടരാനും മുതിര്‍ന്ന പൗരര്‍ക്ക് അരശതമാനം പലിശ കൂടുതല്‍ നല്‍കാനുമുള്ള സര്‍ക്കുലര്‍ പ്രകാരമുള്ള പലിശനിരക്ക് ഏപ്രില്‍ 30വരെ ബാധകമായിരിക്കും.

സര്‍വീസ് സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണസംഘങ്ങള്‍, പ്രാഥമികകാര്ഷികഗ്രാമവികസനബാങ് കുകള്‍, റീജിയണല്‍ റൂറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയീസ് സഹകരണസംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘങ്ങള്‍, മിസലേനിയസ് സഹകരണസംഘങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാപ്രാഥമികസഹകരണസംഘങ്ങള്ക് കും നിക്ഷേപസമാഹരണകാലത്ത് ഈ നിരക്കുകള്‍ ബാധകമായിരിക്കും. അതിനുശേഷം 9/2025 നമ്പര്‍ സര്‍ക്കുലര്‍പ്രകാരമുള്ള പലിശനിരക്കു പുനസ്ഥാപിക്കപ്പെടും.