സഹകരണസ്ഥാപനങ്ങളില്‍ ക്ഷാമബത്ത വര്‍ധിപ്പിച്ച്‌ ഉത്തരവായി

Moonamvazhi
സഹകരണസ്ഥാപനങ്ങളില്‍ ക്ഷാമബത്ത വര്‍ധിപ്പിച്ച്‌ ഉത്തരവായി
സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച്‌ ഉത്തരവായി. പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളില്‍ 2022 ജനുവരി ഒന്നിനു പ്രാബല്യത്തില്‍വന്ന 86% ക്ഷാമബത്ത അഞ്ചുശതമാനം വര്‍ധിപ്പിച്ച്‌ 91% ആക്കുന്നതിന്‌ അനുവദിച്ചാണ്‌ ഉത്തരവ്‌. പുതിയശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളുടെ കാര്യത്തില്‍ 2022 ജനുവരി ഒന്നിനു പ്രാബല്യത്തിലുണ്ടായിരുന്ന 170% ക്ഷാമബത്ത ഏഴുശതമാനം വര്‍ധിപ്പിച്ച്‌ 177% ആക്കാന്‍ അനുമതിയായി. രണ്ടുശമ്പളപരിഷ്‌കരണവും നടപ്പാക്കിയിട്ടില്ലാത്തവയുടെ കാര്യത്തില്‍ 2022 ജനുവരി ഒന്നിനു പ്രാബല്യത്തിലുണ്ടായിരുന്ന 282% ക്ഷാമബത്ത ആറുശതമാനം വര്‍ധിപ്പിച്ച്‌ 288% ആക്കി. മേല്‍പറഞ്ഞ ഒരു ശമ്പളപരിഷ്‌കരണവും നടപ്പാക്കാത്തവയുടെ കാര്യത്തില്‍ 2022 ജനുവരി ഒന്നിനു പ്രാബല്യമുണ്ടായിരുന്ന 368 ശതമാനം ക്ഷാമബത്ത 13% വര്‍ധിപ്പിച്ച്‌ 381 ശതമാനം ആക്കാന്‍ അനുമതിയായി.
2011മെയ്‌ ഒന്നിന്‌ സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്തക്ക്‌ അനുസൃതമായി സഹകരണജീവനക്കാര്‍ക്ക്‌ അത്‌ അനുവദിക്കാമെന്ന്‌ ഉത്തരവായിരുന്നു. ഇക്കൊല്ലം മാര്‍ച്ച്‌ 20നു സര്‍ക്കാര്‍ജീവനക്കാരുടെ ഡിഎ 12%ല്‍നിന്നു 15% ആക്കി. സകരണസ്ഥാപനങ്ങളുടെ അവസാനശമ്പളപരിഷ്‌കരണത്തില്‍ 45% ക്ഷാമബത്തയാണ്‌ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചത്‌. ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ അതിനു ആനുപാതികമായ ക്ഷാമബത്തയ്‌ക്ക്‌ അര്‍ഹതയുണ്ട്‌. സഹകരണസംഘം രജിസ്‌ട്രാര്‍ മാര്‍ച്ച്‌ 22നു നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു ക്ഷാമബത്ത പരിഷ്‌കരിക്കാന്‍ അനുമതിയായത്‌.

Moonamvazhi

Authorize Writer

Moonamvazhi has 295 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News