അവസാനതിയതി നീട്ടി
പരീക്ഷാബോര്‍ഡ് മാര്‍ച്ച് 25നു വിജ്ഞാപനം ചെയ്‌ത വിവിധ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും തസ്‌തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മെയ് 10 വരെ നീട്ടി. കാറ്റഗറി നമ്പര്‍ 6/2025 സെക്രട്ടറി, 7/2025 അസിസ്റ്റന്റ് സെക്രട്ടറി, 8/2025 ജുനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍, 9/2025 സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍, 10/2025 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്‌തികകളിലേക്ക് അപേക്ഷിക്കാനുള്ള തിയതിയാണു നീട്ടിയത്. നേരത്തേ ഏപ്രില്‍ 30 ആണു അവസാനതിയതിയായി നിശ്ചയിച്ചിരുന്നത്.