സഹകരണോല്‍പന്നങ്ങള്‍ ഇനി സ്വിഗ്ഗി വഴി വീട്ടിലെത്തും
ഭാരത് ബ്രാന്റിലുള്ള ഉല്‍പന്നങ്ങളും സഹകരണക്ഷീരോല്‍പന്നങ്ങളും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ കേന്ദ്രസഹകരണമന്ത്രാലയം സ്വിഗ്ഗി ഇന്‍സ്‌റ്റാമാര്‍ട്ടുമായി ധാരണയിലെത്തി. സ്വിഗ്ഗിയുടെ ഇ-കോമേഴ്‌സ് ക്യു-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഇവ കിട്ടും. സഹകരണമന്ത്രാലയ സെക്രട്ടറി ഡോ.കെ. വര്‍മയും സ്വിഗ്ഗി ഇന്‍സ്‌റ്റാമാര്‍ട്ട് സിഇഒ അമിതേഷ് ഷായും ഇതിനു ധാരണാപത്രം ഒപ്പുവച്ചു. മന്ത്രാലയ സെക്രട്ടറി ആഷിഷ്‌കുമാര്‍ ഭൂട്ടാനി സന്നിഹിതനായിരുന്നു. സഹകരണസ്ഥാപനങ്ങളെ പുതുതലമുറസാങ്കേതികവിദ്യകളിലൂടെ പുതുതലമുറഉപഭോക്താക്കളുമായി ബന്ധിപ്പിക്കലാണു ലക്ഷ്യം. സ്വിഗ്ഗിയില്‍ ഇനി സഹകരണമേഖലയ്‌ക്കു പ്രത്യേകവിഭാഗമുണ്ടാകും.