എല്ലാ പഞ്ചായത്തിലും സഹകരണകുടുംബക്ലിനിക്ക്‌ വരും

Moonamvazhi
എല്ലാ പഞ്ചായത്തിലും സഹകരണബാങ്കുകളുടെ നേതൃത്വത്തില്‍ കുടുംബക്ലിനിക്ക്‌ സ്ഥാപിക്കാന്‍ കൊല്ലത്തുചേര്‍ന്ന സഹകരണാരോഗ്യകോണ്‍ക്ലേവ്‌ തീരുമാനിച്ചു. ഒമ്പതുജില്ലയില്‍കൂടി സഹകരണസൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കും. 300 കിടക്കവീതമുണ്ടാകും. താലൂക്കുസഹകരണാശുപത്രികളില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കും. സഹകരണബാങ്കുകളുടെ ജില്ലാകണ്‍സോര്‍ഷ്യങ്ങളുണ്ടാക്കിയാണു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുക. സഹകാരികളുമായി ആലോചിച്ചു ജില്ലതോറും വിശദപദ്ധതി തയ്യാറാക്കും. ജില്ലാകേന്ദ്രങ്ങളില്‍ എംആര്‍ഐ സ്‌കാനിങ്‌ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കാസര്‍കോട്ടും കണ്ണൂരും കോഴിക്കോട്ടും മലപ്പുറത്തും കൊല്ലത്തും, എറണാകുളത്തും ഇപ്പോള്‍തന്നെ സഹകരണസൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്‌.
കുടുംബക്ലിനിക്കിനൊപ്പം പാലിയേറ്റീവ്‌ പരിചരണം, വീട്ടില്‍ചെന്നുള്ള പരിചരണം, ജിംനേഷ്യം, യോഗപരിശീലനം എന്നിവയും ഒരുക്കും. ഡയാലിസിസ്‌ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ലബോറട്ടറി, സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ഉപകേന്ദ്രങ്ങള്‍ എന്നിവയും സ്ഥാപിക്കും.
കൊല്ലം എന്‍എസ്‌ ആശുപത്രിയില്‍ കോണ്‍ക്ലേവ്‌ എം. നൗഷാദ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. എന്‍എസ്‌ ആശുപത്രി പ്രസിഡന്റ്‌ പി. രാജേന്ദ്രന്‍ അധ്യക്ഷനായി. സഹകരണരജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു രൂപരേഖ അവതരിപ്പിച്ചു. സമാപനസമ്മേളനത്തിന്റെ ഉദ്‌ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 956 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!