ഗുജറാത്തില്‍ സഹകരണഓഡിറ്റിനു പുതിയ മാതൃക
ഗുജറാത്തിലെ ക്ഷീരസഹകരണസംഘങ്ങള്‍ക്കു പുതിയ ഓഡിറ്റ് രീതി നടപ്പാക്കുന്നു. ഗുജറാത്ത് സഹകരണക്ഷീരവിപണനഫെഡറേഷന്‍ അടക്കം എല്ലാ ക്ഷീരസംഘങ്ങള്‍ക്കും ഭരണപരവും സാമ്പത്തികവുമായ കാര്യങ്ങളിലുള്ള പുതിയ ഓഡിറ്റ് മാതൃക ബാധകമാണ്. ഗുജറാത്ത് സഹകരണമന്ത്രി ജഗ്‌ദീഷ് വിശ്വകര്‍മയാണു പുതിയ ഓഡിറ്റ് രീതി പ്രഖ്യാപിച്ചത്. ക്ഷീരസഹകരണസംഘങ്ങള്‍ക്കും ക്ഷീരസഹകരണയൂണിയനുകള്‍ക്കുമായുള്ള പരിശോധനാ-വിലയിരുത്തല്‍സമിതിയുടെ 41-ാംവാര്‍ഷികപൊതുയോഗത്തിലാണു പുതിയ മാതൃക പ്രഖ്യാപിച്ചത്. 2024-25സാമ്പത്തികവര്‍ഷംമുതല്‍ പുതിയ മാതൃക നടപ്പാക്കും. 1983ലെ നിയമാവലി പ്രകാരമാണ് ഇതുവരെ ഓഡിറ്റ് നടത്തിയിരുന്നത്. സംഘങ്ങളുടെ വിറ്റുവരവ് വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു 2015-16ല്‍ രജിസ്‌ട്രാര്‍ അംഗീകരിച്ച ചാര്‍ട്ടേഡ്‌അക്കൗണ്ടന്റ് സ്ഥാപനങ്ങളെക്കൈാണ്ടുതന്നെ ഓഡിറ്റ നടത്തിക്കണമെന്നു നിര്‍ബന്ധമാക്കിയിരുന്നു. ഇതുപക്ഷേ, ഏകീകൃതരൂപത്തിലായിരുന്നില്ല. കുടുതല്‍ സുതാര്യതയും കൃത്യതയും വരുത്താനാണു പുതിയ രീതി നടപ്പാക്കുന്നതെന്നു മന്ത്രി ജഗ്‌ദീഷ് വിശ്വകര്‍മ പറഞ്ഞു.