ഐസിഎ-എപി അന്താരാഷ്ട്രസഹകരണവര്‍ഷപ്പതിപ്പിലേക്കു സൃഷ്ടികള്‍ ക്ഷണിച്ചു
അന്താരാഷ്ട്രസഹകരണവര്‍ഷത്തിന്റെ ഭാഗമായി അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക് മേഖലാസമിതി (ഐസിഎ-എപി) അതിന്റെ ദൈ്വവാര്‍ഷികപ്രസിദ്ധീകരണമായ കോഓപ്പ് ഡയലോഗ് 9 (COOP Dialogue 9)ന്റെ പ്രത്യേകപതിപ്പിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു. `സഹകരണസ്ഥാപനങ്ങള്‍ നിര്‍മിക്കുന്നൂ നല്ലൊരു ലോകം: പ്രവര്‍ത്തനങ്ങളുടെ കഥകള്‍'(Cooperatives Build A Better World: Stories of Action) എന്നതാണു പ്രത്യേകപതിപ്പിന്റെ വിഷയം. തലവാചകവും 300വാക്കുള്ള സംഗ്രഹവും ജൂലൈ 15നകം സമര്‍പ്പിക്കണം. പൂര്‍ണലേഖനവും ചിത്രങ്ങളും സെപ്‌റ്റംബര്‍ 30നകം അയക്കണം. ഇംഗ്ലീഷിലാണ് അയക്കേണ്ടത്. വേഡ് ഫയലിലായിരിക്കണം. വീഡിയോകള്‍ എഡിറ്റ് ചെയ്‌തതായിരിക്കണം.
ഫോട്ടോസ്‌റ്റോറികളായും അയക്കാം. പകര്പ്പവകാശപ്രശ്നങ്ങളില്ലാത്
സംശയങ്ങളും മറ്റും തീര്‍ക്കാന്‍ [email protected] യില്‍ ബന്ധപ്പെടാവുന്നതാണ്. അഞ്ചു മുഖ്യവിഷയങ്ങള്‍ സൃഷ്ടികള്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഭാവിക്കായുള്ള നൂതനസംരംഭങ്ങള്‍, ജനകീയശക്തിയിലൂടെയുള്ള മാറ്റങ്ങള്‍, പ്രവര്‍ത്തനത്തിലെ സഹകരണസ്വത്വം, അരികുകളില്‍നിന്നുള്ള ഉയര്‍ച്ച, പ്രാദേശികവേരുകള്‍-ആഗോളപ്രാപ്