കണ്‍സ്യൂമര്‍ഫെഡിന് 187 കോടിയുടെ വില്‍പന
കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്) ഓണക്കാലത്ത് 187 കോടിരൂപയുടെ വില്‍പന നേടി. സഹകരണസ്ഥാപനങ്ങള്‍ നടത്തിയ ഓണച്ചന്തകളിലൂടെയും 164 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 62കോടിയുടെ അധികവില്‍പന നേടി. വിലക്കയറ്റത്തിനെതിരായ ശക്തമായ ചെറുത്തുനില്‍പാണു സഹകരണസംഘങ്ങളുടെ കൂട്ടായ്‌മയിലൂടെ കണ്‍സ്യൂമര്‍ഫെഡ് നടത്തിയതെന്നും കേരളത്തിലെ വിലക്കയറ്രം പിടിച്ചുനിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ പ്രധാനപങ്കുവഹിച്ചുവെന്നും ചെയര്‍മാന്‍ അഡ്വ. പി.എം. ഇസ്‌മയില്‍ പറഞ്ഞു.