കണ്‍സ്യൂമര്‍ ഫെഡിന്റെ ഫാര്‍മസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒഴിവുകള്‍

Moonamvazhi

കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്‌) തൃശ്ശൂര്‍ കേച്ചേരിയിലെ എരനെല്ലൂരൂള്ള ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാര്‍മസിയില്‍ ആറ്‌ ഒഴിവുകളുണ്ട്‌. കരാര്‍/ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. വാക്‌-ഇന്‍-ഇന്റര്‍വ്യൂവിലൂടെയാണു പ്രവേശനം. പ്രൊഫസര്‍ ഫാര്‍മക്കോഗ്നോസിയില്‍ ഒന്നും, അസിസ്‌റ്റന്റ്‌ പ്രൊഫസര്‍ – ഫാര്‍മസി പ്രാക്ടീസ്‌, ലൈബ്രേറിയന്‍ എം ലിബ്‌ തസ്‌തികകളില്‍ ഒന്നുവീതവും അസിസ്റ്റന്റ്‌ പ്രൊഫസര്‍ – എം.ഫാം (ഏതെങ്കിലും വിഷയത്തില്‍) തസ്‌തികയില്‍ മൂന്നും ഒഴിവുകളാണുള്ളത്‌. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 22നു രാവിലെ 10നു ത്രിവേണി കോളേജില്‍ നടക്കുന്ന വാക്കി-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിജ്‌ഞാപന നമ്പര്‍: സിഎഫ്‌ഡി/ടിഐപി/എഡി/എപിപിഒ/2025 ആണ്‌. വിജ്ഞാപനത്തിയതി 19-067-2025. കൂടുതല്‍ വിവരങ്ങള്‍ 8281898321, 9961366366 എന്നീ നമ്പരുകളില്‍ അറിയാം. ഇ-മെയില്‍: [email protected][email protected] വെബ്‌സൈറ്റ്‌: www.tip.consumerfed.nethttp://www.tip.consumerfed.net

Moonamvazhi

Authorize Writer

Moonamvazhi has 501 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!