മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘം അഗ്രി-ഇന്‍ഡ് സിനര്‍ജി കോണ്‍ക്ലേവ് നടത്തും
മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (എംഎല്‍സിഎസ്) സംസ്ഥാന ഔഷധസസ്യബോര്‍ഡുമായി ചേര്‍ന്ന് ഓഗസ്‌റ്റ് 11നു കൃഷിയും വ്യവസായവും ഒന്നിച്ചുവളരുന്ന കേരളവും എന്ന വിഷയത്തില്‍ അഗ്രി-ഇന്‍ഡ് സിനര്‍ജി കോണ്‍ക്ലേവ് നടത്തും. ചെട്ടിച്ചാലിലെ എംഎല്‍സിഎസ് ഔഷധസസ്യസംസ്‌കരണകേന്ദ്രത്തില്‍ രാവിലെ 9.30മുതല്‍ 2.30വരെയാണിത്. മുന്‍ധനമന്ത്രി ഡോ.ടി.എം.തോമസ്, മുന്‍വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എംഎല്‍എമാരായ കെ.കെ. രാമചന്ദ്രന്‍, യു.ആര്‍. പ്രദീപ്, എം. വിജിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.