ക്ലാസിഫിക്കേഷന്‍: എംപ്ലോയീസ് സംഘങ്ങളുടെ കാര്യത്തില്‍ അടിയന്തരനടപടി വേണം
സഹകരണസംഘങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ എംപ്ലോയീസ് സഹകരണസംഘങ്ങളുടെ കാര്യത്തില്‍ സത്വരനടപടി ആവശ്യപ്പെട്ട് കൊച്ചിന്‍പോര്‍ട്ട് എംപ്ലോയീസ് കോഓപ്പറേറ്റീവ് സൊസൈറ്റി സഹകരണമന്ത്രി വി.എന്‍. വാസവനു നിവേദനം നല്‍കി. പുതിയ നിയമനങ്ങള്‍ നടക്കാത്തതുമൂലം ജീവനക്കാരുടെ സംഘങ്ങളില്‍ വായ്‌പാപ്രവര്‍ത്തനം കുറയുകയാണെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പെന്‍ഷന്‍കാര്‍ക്കു നാമമാത്രഅംഗത്വം നല്‍കി വായ്‌പാപ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ശ്രമിക്കവെയാണു ക്ലാസിഫിക്കേഷന്റെ കരട് പ്രസിദ്ധീകരിച്ചത്. അതില്‍ വായ്‌പാനീക്കിയിരിപ്പുതോതിന്റെ പരിധി ഉയര്‍ത്തിയതുമൂലം എംപ്ലോയീസ് സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ താഴുകയും നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിക്കപ്പെടുകയും ചെയ്യും. ഇതു നിലനില്‍പിനെ ബാധിക്കുകയും സമാപ്‌തീകരണത്തിനുപോലും ഇടയാക്കുകയും ചെയ്യും. വായ്‌പാനീക്കിയിരിപ്പുതോതു മെച്ചപ്പെടുത്താന്‍ മൂന്നുവര്‍ഷം സമയമോ മാനദണ്ഡങ്ങളില്‍ ഇളവോ അനുവദിച്ച് എംപ്ലോയീസ് സംഘങ്ങളെ സംരക്ഷിക്കാന്‍ അടിയന്തരനടപടിവേണമെന്നാണു നിവേദനത്തിലെ ആവശ്യം. പ്രസിഡന്റ് രാജീവ് എ.ആര്‍. വൈസ്‌പ്രസിഡന്റ് ജെഴ്‌സണ്‍ പി.എല്‍, ബോര്‍ഡംഗങ്ങളായ സിനി കെ.എസ്, ദിലീപ് വി, അസിസ്റ്റന്റ് സെക്രട്ടറി ശഗീഷ് കാവുംചാലില്‍ എന്നിവരടങ്ങിയ സംഘമാണു നിവേദനം നല്‍കിയത്.


