മൂന്നുസംഘങ്ങളില്‍ ക്ലെയിം നോട്ടീസ്
മൂന്നു സഹകരണസംഘങ്ങളില്‍നിന്നു ക്ലെയിം ലഭിക്കാനുള്ളവര്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്ന് അതിനായി ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെപ്‌റ്റംബര്‍ 16ലെ ഗസറ്റിലാണ് അറിയിപ്പ്.ലിക്വിഡേഷനിലുള്ള തിരുവനന്തപുരം ബാലരാമപുരം മോട്ടോര്‍ വര്‍ക്കേഴ്‌സ് സഹകരണസംഘ (ക്ലിപ്‌തം നമ്പര്‍ 1385) ത്തില്‍നിന്ന് ആര്‍ക്കെങ്കിലും ക്ലെയിം കിട്ടാനുണ്ടെങ്കില്‍ രണ്ടുമാസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ നെയ്യാറ്റിന്‍കര സഹകരണസംഘം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ഓഫീസിലെ ബാലരാമപുരം യൂണിറ്റ് ഇന്‍സ്‌പെക്ടറാണ് വിജ്ഞാപനം ചെയ്‌തിട്ടുള്ളത്.
ഇടുക്കിജില്ലയിലെ മോലോരം ക്ഷീരോല്‍പാദകസഹകരണസംഘം നമ്പര്‍ ഐ 215(ഡി) ആപ്‌കോസിന്റെ കാര്യത്തിലും ഇത്തരം അറിയിപ്പ് ലിക്വിഡേറ്ററായ പീരുമേട് ക്ഷീരവികസനയൂണിറ്റ് ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍ എ യൂണിറ്റും നല്‍കിയിട്ടുണ്ട്. സംഘത്തിനു പണം നല്‍കാനുളളവര്‍ തന്നു രശീത് വാങ്ങണമെന്നും അറിയിപ്പിലുണ്ട്.കോട്ടയം ജില്ലയിലെ ഗ്രാമശ്രീ സംയോജിതകയര്‍ വ്യവസായസഹകരണസംഘ (ലിമിറ്റഡ് നമ്പര്‍ 1166) ത്തില്‍നിന്നു പണം കിട്ടാനുള്ള വ്യക്തികളും സ്ഥാപനങ്ങളും 60ദിവസത്തിനകം അറിയിക്കണമെന്നു ലിക്വിഡേറ്ററായ വൈക്കം കയര്‍ പ്രോജക്ട് ഓഫീസിലെ സീനിയര്‍ സഹകരണഇന്‍സ്‌പെക്ടര്‍ അറിയിച്ചു.